Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹോർമോൺസ് കൂടുമ്പോഴാണ് മനുഷ്യർ മൃഗം പോലെയാകുന്നത്; നൂറു കാരണങ്ങളിൽ ഒന്ന് ഞാൻ പറഞ്ഞപ്പോൾ അത് മാത്രം വലുതാക്കി എഴുതി;നല്ല കുടുംബത്തിൽ ജനിക്കുന്നവരാരും സ്ത്രീകളെ ഉപദ്രവിക്കാൻ തയ്യാറാകില്ല; സിനിമയെക്കുറിച്ച് ഒന്നുമറിയാത്തവർ സിനിമ എടുക്കാൻ വരരുത്;ഷീലയ്ക്ക് പറയാനുള്ളത്

'ഹോർമോൺസ് കൂടുമ്പോഴാണ് മനുഷ്യർ മൃഗം പോലെയാകുന്നത്; നൂറു കാരണങ്ങളിൽ ഒന്ന് ഞാൻ പറഞ്ഞപ്പോൾ അത് മാത്രം വലുതാക്കി എഴുതി;നല്ല കുടുംബത്തിൽ ജനിക്കുന്നവരാരും സ്ത്രീകളെ ഉപദ്രവിക്കാൻ തയ്യാറാകില്ല; സിനിമയെക്കുറിച്ച് ഒന്നുമറിയാത്തവർ സിനിമ എടുക്കാൻ വരരുത്;ഷീലയ്ക്ക് പറയാനുള്ളത്

മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ വെളിപ്പെടുത്തൽ വലിയ വിവാദവുമായിരുന്നു. ഇപ്പോളിതാ മീടുവിനെക്കുറിച്ചും നടിമാരുടെ സംഘടനയെക്കുറിച്ചുമൊക്കെ നടിയുടെ അഭിപ്രായം വക്കുവച്ചിരിക്കുകയാണ്. കേരളാ കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

'ഹോർമോൺസ് കൂടുമ്പോഴല്ലേ മനുഷ്യർ മൃഗം പോലെയാകുന്നത്. നൂറു കാരണങ്ങളിൽ ഒന്നാണ് ഞാൻ പറഞ്ഞത്. അത് മാത്രം വലുതാക്കി എഴുതുകയായിരുന്നു. നല്ല കുടുംബത്തിൽ ജനിക്കുന്നവരാരും അങ്ങനെ ചെയ്യില്ല. അഥവാ നല്ല കുടുംബത്തിൽ ജനിക്കുന്ന എത്രയോ പേർ മോശമായിട്ട് ചെയ്യുന്നു. അത് അവർ ജനിക്കുന്ന സമയമാണ്. അസുരജാതകങ്ങളായിരിക്കുമവർ. സിനിമയിൽ മാത്രമല്ല എല്ലാ സ്ഥലത്തുമുണ്ടിതെന്ന് നടി പറഞ്ഞു.

അതേസമയം, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും അങ്ങനെയുള്ള കൂട്ടായ്മകളും പ്രവർത്തനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും ഷീല പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ, പുരുഷൻ എന്ന വ്യത്യാസമൊന്നുമില്ല. ഞാൻ അങ്ങനെ ഇതുവരെ കണ്ടിട്ടുമില്ലെന്നും നടി പറഞ്ഞു. മാത്രമല്ല ഇതേ വരെ ആരും പറഞ്ഞ് കേട്ടിട്ടുമില്ല. നിങ്ങൾ എന്തിനാണ് എപ്പോഴും സ്ത്രീ, പുരുഷൻ എന്നിങ്ങനെ വേർതിരിക്കുന്നത്. നമ്മുടെ വീട്ടിൽ ഭർത്താവും ആങ്ങളമാരും ജോലിക്ക് പോകുന്നില്ലേ... അങ്ങനെ കരുതിയാൽ മതി. അല്ലാതെ സ്ത്രീ, പുരുഷൻ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. കഴിവ് മാത്രം പരിഗണിച്ചാൽ മതിയെന്നും നടി പറയുന്നു.

ഒരുപാട് അംഗീകാരങ്ങളൊന്നും തേടി വരാത്തതുകൊണ്ട് സന്തോഷമാണെന്ന് ജെ സി ഡാനിയൽ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചും നടി പറയുന്നു.ചിലപ്പോൾ അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. ഇന്നലെ വന്നവർക്കും ഇന്ന് വന്നവർക്കുമുമെല്ലാം പത്മ അവാർഡ് ലഭിച്ചിട്ടില്ലേ. ഒരു കൊച്ചുപെൺകുട്ടിക്ക് ആദ്യസിനിമയിൽ തന്നെ പത്മ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിൽ സന്തോഷമില്ലെന്നല്ല, പക്ഷേ, ഇത്രയും വർഷം അഭിനയരംഗത്ത് നിന്നിട്ടുപോലും എന്തുകൊണ്ടാണ് ഈ അംഗീകാരമൊന്നും ലഭിക്കാതെ പോയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നോടെന്താണ് ഇവർക്കെല്ലാം വിരോധം, അവാർഡ് കമ്മിറ്റിക്കാർക്ക് ഇത്രയും ദേഷ്യമുണ്ടോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. കാരണം അവാർഡ് വരുമ്പോൾ ആരും എന്നെ ഓർത്തിട്ടില്ല. പിന്നെപ്പിന്നെ എന്നാലിനി വേണ്ടെന്ന് കരുതുകയും ചെയ്തു. അതിൽ ദുഃഖമോ, ആരോടും ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളുടെ കുഴപ്പമാണോ, ഇനി എന്റെ അഭിനയത്തിന്റേതാണോ, ഭാഗ്യമില്ലാത്തതുകൊണ്ടാണോ എന്നൊക്കെ ഓർത്തിട്ടുണ്ടെന്ന് മാത്രം.

സിനിമ റിയലിസ്റ്റിക് ആണെങ്കിലും അല്ലെങ്കിലും ഓർക്കേണ്ടത് അതൊരു വ്യവസായമാണെന്നാണ്. ഒരു നിർമ്മാതാവ് പണം മുടക്കുന്നുണ്ടെങ്കിൽ സിനിമ കുറച്ചു കൂടെ ഓടണം. എത്ര വലിയ ആർട്ട് മൂവിയാണെങ്കിലും അത് വിൽക്കുമ്പോൾ മാത്രമേ അയാൾക്ക് കാശുകിട്ടുള്ളൂ. ഒരു മനുഷ്യന്റെ അദ്ധ്വാനഫലം കൂടിയാണത്. ഒരു കാമുകൻ കാമുകിയെ കണ്ടയുടൻ പാട്ടാണ്. അതും ലണ്ടനിൽ. അവർ താമസിക്കുന്നത് എവിടെയാണ്, കുട്ടനാട്ടിൽ. പക്ഷേ പാട്ട് ഇവിടെ കാണിക്കില്ല. എന്റെ കൊച്ചുമക്കൾ അമ്മുവും അക്കുവും സിനിമ കാണുമ്പോൾ പറയും, ഇപ്പോൾ പാട്ടുവരുമെന്ന്. അത് കറക്ടായിരിക്കുകയും ചെയ്യും. സിനിമ എന്നുപറയുന്നത് ലോട്ടറി ടിക്കറ്റാണ്, അടിച്ചാൽ മാത്രമേ കാശുകിട്ടൂ. ചിലപ്പോൾ നല്ല സിനിമയായിരിക്കും പക്ഷേ, അത് ഓടണമെന്നില്ല, വെറും സാധാരണ സിനിമ നന്നായി ഓടിയിട്ടുമുണ്ട്.

മാത്രമല്ല സിനിമയെക്കുറിച്ച് ഒന്നുമറിയാത്തവർ സിനിമ എടുക്കാൻ വരരുത്. പണമുണ്ടെന്ന് കരുതി മാത്രം സിനിമ നിർമ്മിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വെറുതേയുണ്ടാകുന്നതല്ല പണം. സിനിമയ്ക്ക് പണം മുടക്കുന്നതിന് മുമ്പ് മറ്റൊരു സിനിമയുടെ സെറ്റിൽ ഉടനീളം കൂടെ നിന്ന് കാര്യങ്ങൾ പഠിക്കണം. അതേ പോലെ വിജയിച്ച സിനിമകൾക്കൊപ്പം പൊട്ടിപ്പോയ ചിത്രങ്ങളും കണ്ട് എന്തുകൊണ്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടെന്നും ഇല്ലെന്നും അറിയണം. ഹോംവർക്കായി ഇത് ചെയ്യണം. ചെലവും വരവും മനസിലാക്കണം. അഭിനേതാക്കൾ എട്ടുമണിക്ക് വരാമെന്ന് പറഞ്ഞ് പന്ത്രണ്ടുമണിക്ക് വന്നാലും നഷ്ടം വരും. ഇതൊക്കെ ഒരു പുതിയ നിർമ്മാതാവ് അറിയണമെന്നും നടി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP