Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ മംഗല്യവതിയായി; കല്യാണം അതീവ രഹസ്യമായി നടന്നത് ഇന്നലെ രാത്രി

ഇന്ത്യയുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ മംഗല്യവതിയായി; കല്യാണം അതീവ രഹസ്യമായി നടന്നത് ഇന്നലെ രാത്രി

ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസിൽ കൂടുകൂട്ടിയ ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ഇന്നലെ രാത്രിയാണ് അതീവ രഹസ്യമായി കല്യാണം നടന്നത്. ശൈലാദിത്യനുമായി ദീർഘ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇന്നലെ രാത്രി വിവാഹം നടന്നത്.

ശ്രേയ തന്റെ ഫേസ് ബുക്ക് പേജിൽ ശൈലാദിത്യനുമൊത്തുന്ന കല്യാണഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സുഹൃത്തുകൾ പോലും കല്യാണകാര്യം അറിഞ്ഞത്. പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നതെന്നും ശ്രേയ ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രമാണ് കല്യാണത്തിൽ പങ്കെടുത്തത്.

പത്തു വർഷമായി പിന്നണി ഗാനരംഗത്ത് സജീവസാന്നിധ്യമാണ് ശ്രേയ. 35 ഓളം മലയാള ചിത്രങ്ങളിലും ശ്രേയ ഇതിനോടകം ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു. മലയാളത്തിൽ ബിഗ് ബിയിലെ 'വിടപറയുകയോണോ..' എന്ന ഗാനം ആലപിച്ചാണ് ശ്രേയ മലയാളത്തിലെത്തിയത്. നീലത്താമരയിലെ 'അനുരാഗ വിലോചനനായി..' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലും ഏറെ ആരാധകരാണ് ശ്രേയക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP