Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൃത്യമായ തിരക്കഥ ഇല്ലാത്ത പ്രൊജക്ട് ആയതിനാൽ ഷൂട്ടിങ് നീണ്ടുപോകാൻ സാധ്യത; ചിത്രത്തിന് വേണ്ടി വർഷങ്ങൾ മാറ്റിവച്ചാൽ കരിയറിന് വൻ നഷ്ടം; സംഘമിത്രയിൽ നിന്ന് ഒഴിവാക്കിയതല്ല പിന്മാറിയതെന്ന് വ്യക്തമാക്കി ശ്രുതി ഹാസൻ

കൃത്യമായ തിരക്കഥ ഇല്ലാത്ത പ്രൊജക്ട് ആയതിനാൽ ഷൂട്ടിങ് നീണ്ടുപോകാൻ സാധ്യത; ചിത്രത്തിന് വേണ്ടി വർഷങ്ങൾ മാറ്റിവച്ചാൽ കരിയറിന് വൻ നഷ്ടം; സംഘമിത്രയിൽ നിന്ന് ഒഴിവാക്കിയതല്ല പിന്മാറിയതെന്ന് വ്യക്തമാക്കി ശ്രുതി ഹാസൻ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ വെല്ലാൻ തമിഴിൽ ഒരുങ്ങുന്ന സംഘമിത്ര എന്ന ചിത്രത്തിൽ നിന്ന് ശ്രുതി ഹാസനെ ഒഴിവാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ശ്രുതി ഹാസനെ ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ സിനിമയിൽ നിന്ന് നീക്കിയെന്നാണ് നിർമ്മാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് അറിയിച്ചത്. എന്നാൽ ശ്രുതി ഒഴിവാക്കിയതല്ലെന്നും നടി പിന്മാറിയതെന്നുമാണ് പുതിയ റിപ്പോർട്ട്.

ചിത്രത്തിന് വേണ്ടി രണ്ട് വർഷം മാറ്റിവച്ചാൽ കരിയറിൽ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വം പരിഗണിച്ച് ശ്രുതി പിന്മാറിയതാണെന്ന് നടിയുടെ ഭാഗത്തുള്ളവർ വ്യക്തമാക്കുന്നു. സ്വന്തം ഇഷ്ടപ്രകാരം ശ്രുതി ഹാസൻ ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നാണ് വിശദീകരണം. സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ചിത്രത്തിന് വേണ്ടി വാൾപ്പയറ്റും കളരിയും പരിശീലിച്ച് കഥാപാത്രമാകാൻ ശാരീരികമായും മാനസികമായും തയ്യാറെടുത്തിരിക്കുകയായിരുന്നു ശ്രുതി. എന്നാൽ ചിത്രത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ട ഡേറ്റുകളെക്കുറിച്ച് ഷൂട്ടിങ് ഷെഡ്യൂൾ സംബന്ധിച്ചും കൃത്യമായ വിശദീകരണം സംഘമിത്ര ടീമിൽ നിന്ന് നടിക്ക് ലഭിച്ചില്ല.

കൃത്യമായൊരു തിരക്കഥ പോലും ഇല്ലാതെ ഉള്ള പ്രൊജക്ട് ആയതിനാൽ ഷൂട്ടിങ് നീണ്ടുപോകാനും ഇടയുണ്ട്. ഈ സാഹചര്യത്തിൽ പ്രൊജക്ട് ഉപേക്ഷിക്കുകയാണെന്ന് ശ്രുതി ഹാസന്റെ വക്താവ് അറിയിക്കുന്നു. ബഹൻ ഹോഗി തേരി എന്ന ഹിന്ദി ചിത്രവും കമൽഹാസന്റെ സംവിധാനത്തിൽ സബാഷ് നായിഡുവാണ് ശ്രുതി ഇനി ചെയ്യാനിരിക്കുന്നത്. ഈ രണ്ട് സിനിമകളും പൂർത്തിയാക്കുന്നതിലാവും ഇനി ശ്രദ്ധയെന്നും നടിയുടെ വക്താവ് അറിയിച്ചിട്ടുണ്ട്.

എന്നാൽ 400 കോടിയോളം മുതൽമുടക്കുണ്ടെന്ന് അവകാശപ്പെടുന്ന ഈ സിനിമയെക്കാൾ ബോളിവുഡ്, തെലുങ്ക് പ്രൊജ്കടുകൾക്ക് ശ്രുതി പ്രാധാന്യം നൽകുന്നതിനാൽ നടിയുടെ അൺപ്രൊഫഷണൽ നിലപാടിൽ വിയോജിച്ച് ചിത്രത്തിൽ നിന്ന് നീക്കിയെന്നാണ് അണിയറക്കാരുടെ വാദം.

നടനും സംവിധായകനുമായ സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് കാൻസ് ചലച്ചിത്രമേളയിലുമാണ്. സംവിധായകൻ സുന്ദർ സി മറ്റ് താരങ്ങളായ ജയം രവി, ആര്യ എന്നിവർക്കൊപ്പം ശ്രുതി ഹാസനും കാൻ മേളയിലെ പ്രഖ്യാപനത്തിൽ പങ്കെടുത്തിരുന്നു. സംഘമിത്രയെ അവതരിപ്പിക്കാൻ വാൾപ്പയറ്റും കളരിയും ഉൾപ്പെടെയുള്ള പരിശീലനങ്ങളും ശ്രുതി ആരംഭിച്ചിരുന്നു.

എഡി എട്ടാം നൂറ്റാണ്ടിൽ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ സംഗമിത്ര എന്ന രാജകുമാരി നടത്തുന്ന പോരാട്ടമാണ് ചിത്രം. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന് വിഎഫ്എക്‌സിന് നേതൃത്വം നൽകുന്നത് കമലാ കണ്ണനാണ്. ബാഹുബലി 2ന്റെ വിഎഫ്എക്‌സ് സൂപ്പർവൈസറായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP