Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രുതിയുടെ ഐറ്റം നമ്പർ ബോളിവുഡിലേക്കും; ഒപ്പം ചുവടുവയ്ക്കാൻ അർജ്ജുൻ കപൂറും

ശ്രുതിയുടെ ഐറ്റം നമ്പർ ബോളിവുഡിലേക്കും; ഒപ്പം ചുവടുവയ്ക്കാൻ അർജ്ജുൻ കപൂറും

പാട്ട്, സൗന്ദര്യം, അഭിനയം കഴിവ് എന്നിവ കൊണ്ട് അച്ഛന്റെ മകളെന്ന് പേരു കേൾപ്പിച്ച താരമാണ് ശ്രുതി ഹാസൻ. കൂടാതെഹോട്ട് ഫോട്ടോഷൂട്ട് , വിവാദ ഐറ്റം ഡാൻസ് തുടങ്ങിയ കാര്യങ്ങൾകൊണ്ട് ഈ നടിയെന്നും പാപ്പരാസികളുടെ ഇഷ്ടതാരവുമാണ്.

തെന്നിന്ത്യൻ സുന്ദരി തന്റെ ഐറ്റം നമ്പർ പെർഫോമൻസുമായി ബോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ്. സഞ്ജയ് കപൂറിന്റെ പുതിയ ചിത്രത്തിലാണ് ശ്രുതി ഹാസൻ ഐറ്റം ഡാൻസ് ചെയ്യുന്നത്. അർജ്ജുൻ കപൂറാണ് നൃത്തരംഗത്ത് ശ്രുതി ഹാസനൊപ്പം അഭിനയിക്കുക.

അതേസമയം തമിഴിൽ ശ്രുതി ഹാസൻ വിജയ്‌യുടെ നായികയാകുന്നുവെന്നും വാർത്തകളുണ്ട്. ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രുതി നായികയാകുന്നത്. ഒരു ഇതിഹാസ ചിത്രമായിരിക്കും ഇതെന്ന് ശ്രുതി ഹാസൻ സൂചിപ്പിക്കുന്നു. പൂജൈ എന്ന ചിത്രത്തിലാണ് ശ്രുതി ഇപ്പോൾ അഭിനയിക്കുന്നത്. വിശാൽ കൃഷ്ണയാണ് നായകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP