Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടുവിൽ ശ്രുതി ഹാസന്റെ പ്രേമം ഡാൻസിനും പൊങ്കാല; തെലുങ്കു പ്രേമത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ  

ഒടുവിൽ ശ്രുതി ഹാസന്റെ പ്രേമം ഡാൻസിനും പൊങ്കാല; തെലുങ്കു പ്രേമത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ   

മികച്ച പ്രതികരണവുമായി മുന്നേറുന്ന പ്രേമം തെലുങ്ക് പതിപ്പ് വീണ്ടും ട്രോളുകൾക്ക് ഇരയാകുന്നു. കഴിഞ്ഞ ആഴ്ചയാണ് പടം റിലീസ് ചെയ്തിരുന്നത്. നാഗചൈതന്യയുടെ അഭിനയ ജീവിതത്തിലെ മികച്ച രണ്ടാമത്തെ ഓപ്പണിങ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുമ്പേ വിമർശനങ്ങളുമായി തമിഴ്, മലയാളം ആരാധകർ എത്തിയിരുന്നു. ചിത്രത്തിലെ നാഗചൈതന്യയുടെയും ശ്രുതിയുടെയും അഭിനയത്തെക്കുറിച്ചായിരുന്നു ഏറ്റവുമധികം വിമർശനം. സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ചിത്രം തീയ്യറ്ററുകളിലെത്തിയത്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തപ്പോൾ പണികിട്ടിയത് ശ്രുതി ഹാസനാണ്. സിനിമയിൽ മലർ ടീച്ചർ ജോർജിനെയും കൂട്ടുകാരെയും ഡാൻസ് പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. മലയാളത്തിൽ ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. ഇത് തെലുങ്കിലെത്തിയപ്പോൾ അൽപം ഓവർ ആയിപ്പോയെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിലെ ഒരു നിർണായകമായ രംഗങ്ങളിലൊന്നായിരുന്നു അത്. തെലുങ്കിൽ അസവാനം കൈകൂപ്പി കൊണ്ടാണ് ശ്രുതി ഡാൻസ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP