Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിമ്രാൻ മടങ്ങിവരവിന്; താരസുന്ദരി തൃഷ ഇല്ലന നയൻതാരയിൽ മോഡേൺ വേഷമണിയും

സിമ്രാൻ മടങ്ങിവരവിന്;  താരസുന്ദരി  തൃഷ ഇല്ലന നയൻതാരയിൽ  മോഡേൺ വേഷമണിയും

മുമ്പ് തമിഴകത്തിന്റെ ഹരമായിരുന്ന സിമ്രാൻ മടങ്ങിവരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള നടിയുടെ മടങ്ങിവരവ് സംഗീത രചയിതാവ് ജി.വി.പ്രകാശിനെ നായകനാക്കി നവാഗതനായ അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന തൃഷ ഇല്ലന നയൻതാര എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ അതിഥി താരമായിട്ടാവും നടി എത്തുക.

സിനിമയുടെ പേരാണ് തന്നെ ആദ്യം ആകർഷിച്ചതെന്ന് സിമ്രാൻ പറഞ്ഞു. അതുകൊണ്ടാണ് സിനിമയുടെ കഥ കേട്ടത്. കഥ കേട്ടപ്പോൾ ഇഷ്ടമായി. അതിനാലാണ് അഭിനയിക്കാമെന്ന് തീരുമാനിച്ചത് സിമ്രാൻ പറഞ്ഞു. ചിത്രത്തിൽ മോഡേൺ കഥാപാത്രമായാണ് താൻ എത്തുന്നതെന്നും സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും സിമ്രാൻ പറഞ്ഞു.

2009ൽ പുറത്തിറങ്ങിയ അയിന്താം പടി എന്ന ചിത്രത്തിലായിരുന്നു സിമ്രാൻ ഇതിന് മുന്പ് അഭിനയിച്ചത്. 2014ൽ ആഹാ കല്യാണം എന്ന സിനിമയിൽ അതിഥി താരമായി എത്തിയിരുന്നു. എന്നാൽ ഒരിടവേളയ്ക്കു ശേഷം സിമ്രാൻ പൂർണ തോതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ സിനിമയിൽ.ആയിരിക്കും.മാർച്ചിൽ സിനിമയുടെ ഷൂട്ടിംഗിനായി സിമ്രാൻ എത്തുമെന്നാണ് റിപ്പോർട്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP