Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം'; 'ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം;'ഒളിച്ചോട്ടങ്ങൾ മടുത്തു; 'ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി ഹിരൺമയി

'കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം'; 'ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം;'ഒളിച്ചോട്ടങ്ങൾ മടുത്തു; 'ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി ഹിരൺമയി

മറുനാടൻ ഡെസ്‌ക്‌

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. 2008 മുതൽ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് ഗായികയുടെ പോസ്റ്റ്.

പോസ്റ്റിന്റെ ഉള്ളടക്കം

2008 മുതൽ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളിൽ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വർഷമായി ഒരുമിച്ചു ജീവിക്കുകയാണ്.ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.

അതെ അദ്ദേഹത്തിനു മുമ്പിൽ ഞാൻ തീരെ ചെറുതാണ്.. ഞങ്ങൾ തമ്മിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങൾക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നും വിളിക്കാം..

ഒളിച്ചോട്ടങ്ങൾ മടുത്തു.. ഇനി പേടിക്കാൻ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം.. എന്തായാലും ആറ്റുകാൽ പൊങ്കാലയല്ലേ.. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.

അഭയയുമൊത്തുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കു വെക്കുന്നതിന് സ്ഥിരമായി ട്രോളാക്രമണം നേരിടാറുണ്ട്, ഗോപി സുന്ദർ. അവയ്ക്കെല്ലാം ചുട്ട മറുപടി നൽകി പ്രതികരിക്കാറുമുണ്ട് സംഗീത സംവിധായകൻ. നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യ പ്രിയയും രംഗത്ത് വന്നിരുന്നു. 9 years of togetherness എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്. അന്ന് അഭയ ഗോപി സുന്ദറിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് വിവാഹാശംസകളുമായി നിരവധി പേർ രംഗത്ത് വരികയും ചെയ്തിരുന്നു.

ഈ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്‌ബുക്ക് കുറിപ്പിട്ടത്. 'ചിലർ ചില കാര്യംങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വർഷം കൂടെ നിർത്തിയതിന് അഭിനന്ദനങ്ങൾ...' എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP