Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സന അമ്മയായി; ആൺകുഞ്ഞിന് ജന്മം നല്കിയ സന്തോഷം ആരാധകരുമായി പങ്ക് വച്ച് താരം

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സന അമ്മയായി; ആൺകുഞ്ഞിന് ജന്മം നല്കിയ സന്തോഷം ആരാധകരുമായി പങ്ക് വച്ച് താരം

ലയാളികളുടെ പ്രിയ ഗായിക ജ്യോത്സന അമ്മയായി. ആൺകുഞ്ഞിന് ജന്മം നല്കിയ കാര്യം ജ്യോത്സന തന്നെയാണ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആരാധകരുമായി പങ്ക് വച്ചത്. ജൂലൈ 9 നാണ് ജ്യോത്സനയ്ക്ക് കുഞ്ഞ് ജനിച്ചത്. താൻ ജീവിതത്തിന്റെ പുതിയ റോൾ ആസ്വദിക്കുകയാണെന്നും ജോത്സന പറയുന്നു.

തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി പറയുന്നതായും നടി കുറിച്ചു. എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സനയുടെ ഭർത്താവ്്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഗർഭിണിയായിരുന്നപ്പോഴും ജ്യോത്സന ടിവി പരിപാടികളിൽ നിറഞ്ഞ് നിന്നിരുന്നു. അമൃത ടിവിയിലെ ഡ്യുവറ്റ് എന്ന പരിപാടിയിലെ അവതാരകയായും ജ്യോത്സന നിറഞ്ഞ് നിന്നിരുന്നു.

2002 ൽ 'പ്രണയമണിത്തൂവൽ' എന്നീ ചിത്രത്തിലൂടെ പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ച ജ്യോത്സന യെ പ്രശസ്ത യാക്കിയത് 'നമ്മൾ' എന്ന ചിത്രത്തിലെ 'എന്തു സുഖമാണീ നിലാവ്' എന്ന ഗാന മായിരുന്നു. ഏഴ് വർഷ ത്തിനുള്ളിൽ തമിഴിലും മലയാള ത്തിലുമായി 130 ൽ അധികം സിനിമ കളിൽ ജ്യോത്സന പാടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP