Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നജിമിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; തസ്‌നി ഡോക്ടറായി; വിവാഹം സെപ്റ്റംബറിൽ

നജിമിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു; തസ്‌നി ഡോക്ടറായി; വിവാഹം സെപ്റ്റംബറിൽ

ഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ കണ്ണിലുണ്ണിയായ യുവ പിന്നണി ഗായകൻ നജിം അർഷാദിന്റെ കാത്തിരിപ്പിന് ഒടുവിൽ സെപ്റ്റംബറിൽ വിരാമമാകും. നജിമിന്റെ ഒരു വർഷം മുമ്പ് പറഞ്ഞുറപ്പിച്ചിരുന്ന വിവഹാം സെപ്റ്റംബർ 13 ന് നടക്കും. സെപ്റ്റംബർ 13 ന് പുനലൂരിൽ വച്ചാണ് തസ്‌നി എന്ന ഡോക്ടർ വധുമായി വിവാഹം. വിവാഹത്തിനുള്ള തീയതി വീട്ടുകാർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.

ഒരു വർഷം മുമ്പ് തന്നെ നജീമിന്റെ വിവാഹം തസ്‌നിയുമായി വീട്ടുകാർ ഉറപ്പിച്ചിരുന്നു. ബാംഗ്ലൂരിൽ ബിഡിഎസ് വിദ്യാർത്ഥിനിയായ തസ്‌നിയുടെ ഹൗസ്സർജൻസിയും കോഴ്‌സും കഴിയുവാൻ വേണ്ടിയാണ് വിവാഹം ഇത്രനാളും നീട്ടി വച്ചത്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവ പിന്നണി ഗായകനാണ് നജിം അർഷാദ്.

മേജർ രവിയുടെ മിഷൻ 90 ഡെയ്‌സ് മുതൽ ലൈല ഓ ലൈല വരെ 75 ലേറെ ചിത്രങ്ങളിൽ പാടി. നിരവധി ശ്രദ്ധേയമായ ആൽബങ്ങളിലും പാടി. ഡയമണ്ട് നെക്ലേസിലെ 'തൊട്ടു തൊട്ടു തൊട്ടുനോക്കാമോ...'എന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തിൽ പാടി സിനിമ പിന്നണി ഗാനരംഗത്തു സ്വന്തമായൊരു ഇരിപ്പിടം നേടിയ നജീമിന്റെഇമ്മാനുവലി'ലെ 'മാനത്തുദിച്ചൊരു',  'ഒരു ഇന്ത്യൻപ്രണയ കഥ'യിലെ 'ഓമന കോമള താമരപ്പൂവേ', 'ദൃശ്യ'ത്തിലെ 'മാരിവിൽ..' പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്ന ചിത്രത്തിലെ 'കൂട്ടിമുട്ടിയ', 'ഇതിഹാസ'യിലെ 'എന്നിൽ നീ നിന്നിൽ ഞാൻ..'. തുടങ്ങിയ ഗാനങ്ങളെല്ലാം  പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനാക്കിയവയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP