Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 വയസുള്ള വെള്ളക്കടുവയെ ആറ് മാസത്തേക്ക് ദത്തെടുത്ത് നടൻ ശിവകാർത്തികേയൻ; വംശനാശഭീഷണി നേരിടുന്ന കടുവയെ സംരക്ഷിക്കുന്നതിനായി നടൻ ചെലവഴിക്കുന്നത്‌ 2.12 ലക്ഷം രൂപ

10 വയസുള്ള വെള്ളക്കടുവയെ ആറ് മാസത്തേക്ക് ദത്തെടുത്ത് നടൻ ശിവകാർത്തികേയൻ; വംശനാശഭീഷണി നേരിടുന്ന കടുവയെ സംരക്ഷിക്കുന്നതിനായി നടൻ ചെലവഴിക്കുന്നത്‌  2.12 ലക്ഷം രൂപ

വംശാനാശ ഭീഷണ നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടൻ ശിവകാർത്തികേയൻ വെള്ളക്കടുവയെ ദത്തെടുത്തു. വണ്ടല്ലൂരിലെ അരിഗ്‌നർ അണ്ണ മൃഗശാലയിൽ നിന്നാണ് 6 മാസത്തേക്ക് അനു എന്ന കടുവയെ ദത്തെടുത്തത്.വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത് എല്ല പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്നും മൃഗശാലയിലുള്ള 174 തരം ജീവികളിൽ ഒന്നിനെയെങ്കിലും നിങ്ങൾ ഓരോരുത്തരും ദത്തെടുക്കണമെന്ന് ശിവകാർത്തികേയൻ പറഞ്ഞു.

10 വയസ് പ്രായമുള്ള കടുവയെ 2.12 ലക്ഷം രൂപ നൽകിയാണ് അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോർട്ട്. ദത്തെടുക്കുന്നയാൾക്ക് മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി മൃഗശാലാ അധികൃതർ ദിനവും അവസരം നൽകും. ഇവയ്ക്ക് ഭക്ഷണം നൽകാനും ദത്തെടുക്കുന്നയാളെ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2006ലാണ് ഡൽഹിയിലെ മൃഗശാലയിൽ നിന്നും അനുവിനെ ചെന്നൈയിൽ എത്തിക്കുന്നത്.

അനുവിനൊപ്പം ഭീഷ്മർ എന്ന ആൺ കടുവയേയും പാർപ്പിച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷം 2009ൽ അനു മൂന്ന് വെള്ളക്കടുവകൾക്ക് ജന്മം നൽകി. അതിൽ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. 2009ൽ അവതരിപ്പിച്ചതാണ് മൃഗങ്ങളെ ദത്തെടുക്കാനുള്ള പദ്ധതി. ഇത് പ്രകാരം ആർക്ക് വേണമെങ്കിലും മൃഗങ്ങളുടെ ചെലവ് ഏറ്റെടുത്ത് അവയെ ദത്തെടുക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP