Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് യുദ്ധത്തിന്റെ കഥയുമായി ഹിറ്റ് മേക്കർ ഐവി ശശിയുടെ ഹോളിവുഡ് സിനിമ; 75 കോടി മുടക്കുന്ന ചിത്രത്തിൽ സോഹൻ റോയും ഒന്നിക്കും

കുവൈറ്റ് യുദ്ധത്തിന്റെ കഥയുമായി ഹിറ്റ് മേക്കർ ഐവി ശശിയുടെ ഹോളിവുഡ് സിനിമ; 75 കോടി മുടക്കുന്ന ചിത്രത്തിൽ സോഹൻ റോയും ഒന്നിക്കും

തൊണ്ണൂറുകളുടെ ആരംഭത്തിൽ നടന്ന കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഹോളിവുഡ് സിനിമയെടുക്കാൻ ഒരുങ്ങുകയാണ് ഹിറ്റ് മേക്കർ സംവിധായകൻ ഐവി ശശി.ഐ.വി.ശശിയ്‌ക്കൊപ്പം ഡാം 999 എന്ന ചിത്രമൊരുക്കിയ സോഹൻ റോയും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ബർണിങ് വെൽസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്ട് പ്രധാനമായും ഒരു ഇംഗ്‌ളീഷ് ചിത്രമായിരിക്കും. എന്നാൽ ഒരു ഇന്ത്യൻ ഭാഷയിൽ കൂടി ചിത്രം നിർമ്മിക്കപ്പെടുമെന്ന് സോഹൻ റോയ് പറഞ്ഞു. ഇപ്പോൾ തിരക്കഥയുടെ പണിപ്പുരയിലാണെന്നും തിരക്കഥ പൂർത്തിയായി
കഴിഞ്ഞാൽ അത് ഹോളിവുഡിൽ വർക്ക് ചെയ്യുന്ന സ്‌ക്രിപ്ട് ഡോക്ടേഴ്‌സിന് അയ്ക്കുമെന്ന് സോഹൻ റോയ് പറഞ്ഞു.

2017ൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2018ൽ ലോകമെമ്പാടും റിലീസ് ചെയ്യാനാണ് പദ്ധതി . കുവൈറ്റിൽ സിനിമ ചിത്രീകരിക്കാൻ വേണ്ടി അവിടത്തെ സർക്കാരിന്റെ അനുമതി ലഭിച്ചു വെന്നും ഇനി യു.എസ്. ആർമിയുടെ അനുമതിക്കായി കാത്തിരിക്കുവാണെന്നും സോഹൻ റോയ് പറഞ്ഞു. ചിത്രത്തിന്റെ മിക്ക താരങ്ങളും അണിയറപ്രവർത്തകരും വിദേശത്ത് നിന്നായിരിക്കു മെന്നും എഴുപ്പത്തിയഞ്ച് കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നതെന്നും റോയ് പറഞ്ഞു.

ചിത്രത്തിന്റെ നിലവാരത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ച വരുത്തില്ലെന്നും ഏരീസ് ഗ്രൂപ്പിന്റെ ഉടമ കൂടിയായ സോഹൻ റോയ് വ്യക്തമാക്കി. അതേ സമയം നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഐ.വി.ശശിയുടെ ഏറ്റവും വലിയ ചിത്രമായിരിക്കുമിത്. മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞായിരിക്കും ഈ പ്രോജക്ട്.2009ൽ പുറത്തിറങ്ങിയ വെള്ളതൂവലാണ് ഐ.വി.ശശി ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഈ വർഷത്തെ ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായിരുന്നു ഐ.വി.ശശി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP