Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വയംഭോഗ രംഗങ്ങളും പാക്കിസ്ഥാൻ വിമർശനങ്ങളും ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും ആക്ഷേപങ്ങളും; സ്വര ഭാസ്‌ക്കറിനെ പ്രതിരോധിച്ച് സോനം കപൂർ; നടിയെ ട്രോളുന്നത് അവർ അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടെന്ന് സോനം

സ്വയംഭോഗ രംഗങ്ങളും പാക്കിസ്ഥാൻ വിമർശനങ്ങളും ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും ആക്ഷേപങ്ങളും; സ്വര ഭാസ്‌ക്കറിനെ പ്രതിരോധിച്ച് സോനം കപൂർ; നടിയെ ട്രോളുന്നത് അവർ അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടെന്ന് സോനം

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ഊറ്റം കൊള്ളുമ്പോഴും സൈബർ ലോകത്ത് വിമർശനങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകാറില്ല. പ്രത്യേകിച്ചും സ്ത്രീകളാണ് അഭിപ്രായം പറയന്നതെങ്കിൽ. വിരെ ഡി വെഡ്ഡിങ്ങ് എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്വര ഭാസ്‌ക്കർ നടത്തിയ അഭിപ്രായത്തിന്റെ പേരിൽ കടുത്ത വിമർശനമാണ് സൈബർ ലോകത്ത് ഉയർന്നത്. സിനിമയിലെ സ്വയംഭോഗ രംഗങ്ങളും പാക്കിസ്ഥാൻ വിമർശനവും സൈബർ ലോകത്തിൽ ചിലർക്ക് രുചിച്ച മട്ടില്ല.

നിരവധി ട്രോളുകളും വിമർശനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ സൈബർ ആക്രമണം നേരിടുന്ന സ്വര ഭാസ്‌ക്കറിന് പിന്തുണയുമായി സിനിമയിലെ സഹതാരം സോനം കപൂർ രംഗത്തെതത്തി. സ്വരയ്ക്ക് സ്വന്തമായി ഒരു അഭിപ്രായവും കാഴ്ചപാടും ഒക്കെ ഉള്ളതുകൊണ്ടാണ് ആളുകൾ താരത്തെ ട്രോളാൻ താത്പര്യപ്പെടുന്നതെന്നായിരുന്നു സോനത്തിന്റെ കണ്ടെത്തൽ.

ഇത് സ്വരയെ ആളുകൾ എത്രയധികം ഇഷ്ടപ്പെടുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും സോനം പറയുന്നു. 'എനിക്ക് മനസിലാകുന്നത് അവർ അവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്നാണ്. കാരണം വെറുപ്പിന്റെ മറുവശം എപ്പോഴും സ്നേഹമാണല്ലോ', സോനം പറഞ്ഞു.

വിരെ ഡി വെഡ്ഡിങ്ങിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിനിടെ സ്വര പാക്കിസ്ഥാനെകുറിച്ച് നടത്തിയ പരാമർശത്തോടെയാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്വരയ്ക്കൊപ്പം സോനം കപൂറും കരീന കപൂറുമെല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് പാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാതലത്തിൽ ഉയർന്ന ചോദ്യത്തിന് സ്വര നൽകിയ ഉത്തരമാണ് ഈ വിമർശനങ്ങൾക്ക് പിന്നിലെ കാരണം. പാക്കിസ്ഥാനിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതിൽ താൻ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാക്കിസ്ഥാൻ ഒരു പരാജിത രാഷ്ട്രമാണെന്നുമായിരുന്നു സ്വരയുടെ ഉത്തരം. റിലീസിന് ശേഷം ചിത്രത്തിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗങ്ങളും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കു കാരണമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP