Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെയിംസ് ബോണ്ടായി ബ്രിട്ടീഷ് നടൻ ഇദ്രിസ് എൽബ; ആദ്യ കറുത്ത വർഗക്കാരനെ അരങ്ങിലെത്തിക്കാൻ സോണി പിക്‌ച്ചേഴ്‌സ്

ജെയിംസ് ബോണ്ടായി ബ്രിട്ടീഷ് നടൻ ഇദ്രിസ് എൽബ; ആദ്യ കറുത്ത വർഗക്കാരനെ അരങ്ങിലെത്തിക്കാൻ സോണി പിക്‌ച്ചേഴ്‌സ്

ഹുരാഷ്ട്ര വിനോദ വ്യവസായ സ്ഥാപനമായ സോണിയെ ചുറ്റിപ്പറ്റി വിവാദം  കത്തിപ്പടരവെ സോണി  ജയിംസ് ബോണ്ടായി ഒരു കറുത്ത വർഗക്കാരനെ അരങ്ങിലെത്തിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് നടൻ ഇദ്രിസ് എൽബയ്ക്ക് ആണ് ആദ്യ കറുത്തവർഗക്കാരനായ ബോണ്ട് ആകാനുള്ള നറുക്ക് വീണിരിക്കുന്നത്.

ഇദ്രിസിനെ ബോണ്ട് ആക്കണമെന്ന് നിർദ്ദേശിക്കുന്ന സോണി പിക്‌ച്ചേഴ്‌സ് ചീഫ് ആമി പാസ്‌കലിന്റെ ഇമെയിൽ പുറത്തുവന്നു. സോണി പിക്‌ച്ചേഴ്‌സിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ നുഴഞ്ഞുകയറി നിർണായക വിവരങ്ങൾ ചോർത്തിയ ഹാക്കർമാരാണ് ഇമെയിൽ പുറത്തുവിട്ടത്.

ബോണ്ട് ചിത്രങ്ങളുടെ വിതരണക്കാരായ കൊളംബിയ പിക്‌ച്ചേഴ്‌സിന്റെ മുൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് എലിസബത്ത് കാന്റിലണിന് ഒരു വർഷം മുമ്പ് അയച്ച കത്തിലാണ് ഇദ്രിസിനെ ബോണ്ട് ആക്കണമെന്ന് നിർദ്ദേശിക്കുന്നത്.

നേരത്തെ ബോണ്ട് ആയി ഇദ്രിസ് എത്തുമെന്ന വാർത്തകൾ ഹോളിവുഡിൽ ഉയർന്നിരിന്നു. ബോണ്ട് ആകാൻ ആഗ്രഹമുണ്ടെന്ന് ഇദ്രിസ് ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. ഇദ്രിസിനെ ബോണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഫേസ്‌ബുക്ക് പേജും നിലവിലുണ്ട്. അടുത്ത രണ്ട് ബോണ്ട് ചിത്രത്തിന് ശേഷമായിരിക്കും ഇദ്രിസ് ബോണ്ട് കുപ്പായത്തിൽ എത്തുക. പുതിയ ബോണ്ട് ചിത്രം സ്പ്ക്ടറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവിൽ ഡാനിയേൽ ക്രെയ്ഗ് ആണ് ബോണ്ട് വേഷത്തിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP