Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗെയിം ഓഫ് ത്രോൺസ് താരം സോഫീ ടർണറും പോപ്പ് ഗായകൻ ജോ ജൊനാസും വീണ്ടും വിവാഹിതരായി; ഫ്രാൻസിൽ വെച്ച് നടന്ന ചടങ്ങ് വികാരഭരിതം; വധുവിന്റെ തോഴിയായി ആര്യ സ്റ്റാർക്കായി തിളങ്ങിയ മെയ്സി വില്ല്യംസ്; പിങ്ക് സാരി അണിഞ്ഞ് 'ദേശി'ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്രയും

ഗെയിം ഓഫ് ത്രോൺസ് താരം സോഫീ ടർണറും പോപ്പ് ഗായകൻ ജോ ജൊനാസും വീണ്ടും വിവാഹിതരായി; ഫ്രാൻസിൽ വെച്ച് നടന്ന ചടങ്ങ് വികാരഭരിതം; വധുവിന്റെ തോഴിയായി ആര്യ സ്റ്റാർക്കായി തിളങ്ങിയ മെയ്സി വില്ല്യംസ്; പിങ്ക് സാരി അണിഞ്ഞ് 'ദേശി'ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്രയും

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ലോകത്തെ ഏറ്റവും ജനപ്രിയ സീരിയലായ ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധ നേടിയ സോഫി ടർണറും പോപ്പ് ഗായകൻ ജോ ജൊനാസും വീണ്ടും വിവാഹിതരായി. ഫ്രാൻസിലെ സരിയൻസിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്് പങ്കെടുത്തത്. കഴിഞ്ഞമെയ് ഒന്നിന് ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ ആദ്യ വിവാഹം. ത്രോൺസിൽ സാൻസ സ്റ്റാർക്കായി തിളങ്ങിയ നടിയാണ് സോഫി.

2017 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. തൂവെള്ള നിറത്തിൽ സ്ലീവുള്ള ഗൗണായിരുന്നു സോഫി അണിഞ്ഞത്. ഒപ്പം മൂടുപടവും ചെറിയ രീതിയിലുള്ള മേക്കപ്പും മാത്രമാണ് ഉപയോഗിച്ചത്. ഗെയിം ഓഫ് ത്രോൺസിൽ ആര്യ സ്റ്റാർക്കായി സോഫിയുടെ കൂടെ അഭിനയിച്ച മെയ്സി വില്യംസായിരുന്നു വധുവിന്റെ തോഴിയുടെ വേഷത്തിൽ തിളങ്ങിയത്. മെയ്സി വില്ല്യംസ് തന്റെ കാമുകനായ റൂബൻ സെൽബിയുടെ കൂടെയാണ് വിവാഹത്തിനെത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

ജോനാസ് ബ്രദേഴ്സ് എന്ന പേരിൽ പ്രശസ്തരായ പോപ്പ് ഗായകരാണ് ജോ ജൊനാസും സഹോദരന്മാരായ നിക്ക് ജൊനാസും കെവിൻ ജൊനാസും. ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയാണ് നിക്ക് ജോനാസിനെ വിവാഹം കഴിച്ചിരിക്കുന്നത്. സോഫിയുടേയും ജോ ജൊനാസിന്റെയും വിവാഹത്തിന് ഇളം പിങ്ക് നിറത്തിലുള്ള സാരി അണിഞ്ഞ് ' ദേശി' ലുക്കിലാണ് പ്രിയങ്ക എത്തിയത്. നിക്ക് ആകട്ടെ കറുത്ത സ്യൂട്ടിലും.

്വധൂ വരന്മാർ സുഹൃത്തുക്കളുടെ കൂടെ ഷാംപെയ്ൻ കുടിച്ചതിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. വിവാഹത്തിന് ഒരാഴ്ച മുൻപ് തന്നെ ഇരുവരും പാരീസിൽ എത്തിയിരുന്നു. ഈഫൽ ടവറിന്റെ മുൻപിൽ നിന്ന് രണ്ടു പേരും ചേർന്നെടുത്ത ചിത്രങ്ങളെല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP