Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ സൗബിൻ ഷാഹിർ വിവാഹിതനായി; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നടൻ സൗബിൻ ഷാഹിർ വിവാഹിതനായി; വധു ദുബായിൽ പഠിച്ചു വളർന്ന കോഴിക്കോട് സ്വദേശിനി ജാമിയ സഹീർ; വിവാഹത്തിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: നടനും സംവിധായകനുമായ സൗബിൻ ഷാഹിർ വിവാഹം കഴിഞ്ഞതായി റിപ്പോർട്ട്. എന്നാൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജെമിയ സഹീറിന്റെയും സൗബിന്റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹമായിരുന്നുവെന്നാണ് റിപ്പോർട്ട്.

നേരത്തെ സൗബിനും, ജാമിയയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജാമിയയുടെ വിരലിൽ സൗബിൻ മോതിരം അണിയിക്കുന്നതിന്റെ ചിത്രങ്ങളാണ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. നടൻ എന്നതിൽ ഉപരിയായി സംവിധായക രംഗത്തും ചുവടുവെച്ചതോടെയാണ് സൗബിൻ വിവാഹ ജീവിതത്തിലേക്ക് കടന്നത്.

സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്. 2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാന സഹായിയായാണ് സൗബിൻ സിനിമാ രംഗത്തേക്ക് എത്തിയത്.

ദുബായിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ മാത്രമാണ് നിശ്ചയത്തോട് അനബന്ധിച്ചും ഉണ്ടായിരുന്നത്.

സംവിധാന സഹായി എന്ന നിലയിൽ മലയാള സിനിമയിൽ യാത് തുടങ്ങിയ സൗബിൻ ന്യൂജനറേഷൻ സിനിമകളിലൂടെയാണ് താരമായി മാറിയത്. കോമഡി റോളുകളിൽ തിളങ്ങിയ സൗബിൻ തിരക്കേറിയ നടനായും മാറിയിരുന്നു. ഇക്കൊല്ലം പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായും അദ്ദേഹം മാറി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബ്രേക്കായി മാറിയ ചിത്രമായിരുന്നു.

2003ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ
ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തിൽ അതിഥിതാരമായാണ് അഭിനയ രംഗത്ത് കൈവെച്ചത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാർലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. പറവയിലൂടെ സംവിധാനരംഗത്തുമെത്തി. സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP