Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി സിനിമ തന്നെ ജീവിതം; രജനീ കാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി

ഇനി സിനിമ തന്നെ ജീവിതം; രജനീ കാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയായി. ചെന്നെയിലെ കുടുംബകോടതിയിൽ നിന്നാണ് സൗന്ദര്യയും അശ്വിൻ കുമാറും വിവാഹ മോചനം നേടിയത്.

2010 സെപ്റ്റംബറിലാണ് സൗന്ദര്യയും അശ്വിനും വിവാഹിതരായത്. 2016 ഫെബ്രുവരി മുതൽ ഇവർ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ധനുഷ്, കജോൾ, അമല പോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗന്ദര്യ ഒരുക്കുന്ന ചിത്രം വേലയില്ലാ പട്ടധാരി 2 റിലീസിംഗിന് ഒരുങ്ങുകയാണ്.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മ്യൂച്ചൽ ഡിവോഴ്‌സിന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവരുടെ രണ്ട് വയസുള്ള മകൻ വേദ് അച്ഛനൊപ്പമാണോ അമ്മയ്‌ക്കൊപ്പമാണോ നിൽക്കുക എന്ന് അറിയില്ല. കഴിഞ്ഞ ഏഴ് മാസമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്.

രജനി കാന്തിന്റെയും ലളിതാ രജനി കാന്തിന്റെയും രണ്ട് പെൺമക്കളിൽ ഇളയവളാണ് സൗന്ദര്യ. ധനുഷിന്റെ ഭാര്യ ഐശ്വര്യയാണ് മൂത്ത സഹോദരി. 2016 സെപ്റ്റംബറിൽ താനും അശ്വിനും വേർപിരിയുന്നതായി സൗന്ദര്യ വ്യക്തമാക്കിയിരുന്നു.ഡിസംബറിൽ ചെന്നൈ കുടുംബ കോടതിയിൽ വിവാഹ ബന്ധം വേർപെടുത്തുന്നതിന് അപേക്ഷ നൽകി.

അച്ഛൻ രജനീകാന്തിനെ നായകനാക്കി കൊച്ചടിയാൻ എന്ന സിനിമാ സംവിധാനം ചെയ്തു കൊണ്ടാണ് സൗന്ദര്യ സംവിധാന രംഗത്തേക്ക് കടക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP