Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗന്ദര്യ രജനീകാന്തിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജനീകാന്ത്; വിവാഹം നടക്കുക 10 ന്; വിവാഹസത്കാരം 12ന്; പോയസ് ഗാർഡനിൽ നടക്കുന്ന ചടങ്ങുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ടത് വിഐപികൾ അടക്കം നിരവധി അതിഥികൾ പങ്കെടുക്കുന്നതിനാൽ

സൗന്ദര്യ രജനീകാന്തിന്റെ വിവാഹത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജനീകാന്ത്; വിവാഹം നടക്കുക 10 ന്; വിവാഹസത്കാരം 12ന്; പോയസ് ഗാർഡനിൽ നടക്കുന്ന ചടങ്ങുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ടത് വിഐപികൾ അടക്കം നിരവധി അതിഥികൾ പങ്കെടുക്കുന്നതിനാൽ

ജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത കുറച്ച് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. വ്യവസായിയും നടനുമായി വൈശാഖൻ വണങ്കാമുടിയാണ് സൗന്ദര്യയെ വിവാഹം കഴിക്കുന്നത്. വിശാഖന്റെയും രണ്ടാം വിവാഹമാണ്. ഈ മാസം 10 നാണ് വിവാഹ ചടങ്ങുകൾ നടക്കുക. വിവാഹ ചടങ്ങുകൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജനീകാന്ത് അഭ്യർത്ഥന നടത്തിയതാണ് ഇപ്പോൾ വാർത്തയാകുന്നത്.

വിവാഹത്തിനും വിവാഹസത്ക്കാരത്തിനും സംരക്ഷണം വേണമെന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് പൊലീസിനോട് അഭ്യർത്ഥിച്ചെന്നും റിപ്പോർട്ടുകൾ വരുന്നു.തെയ്‌നാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല.വി.ഐ.പികൾ അടക്കം നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപെടുന്നതെന്നാണ് അനുമാനിക്കുന്നതെന്നും സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഫെബ്രുവരി 10ന് വിവാഹവും 12നു വിവാഹസത്ക്കാരവും നടക്കുമെന്നാണ് വാർത്ത. ചെന്നൈയിലെ രജനികാന്തിന്റെ വസതിയിൽ വച്ചായിരിക്കും വിവാഹം. ട്രാഫിക് ബ്ലോക്കുണ്ടാകുന്നതും മറ്റും ജനങ്ങൾക്ക് അസൗകര്യമുണ്ടാകുമെന്നതിനാൽ പൊലീസ് സംരക്ഷണം വേണമെന്ന് ലത രജനികാന്ത് പറയുന്നു.ഇക്കാര്യം അഭ്യർത്ഥിച്ച് ലത രജിനികാന്ത് തമിഴ്‌നാട് പൊലീസ് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിൻ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ൽ ഇരുവരും വേർപിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തിൽ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.

വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖൻ.രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വൻ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. 'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP