Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴുവർഷം മുൻപ് പീഡിപ്പിച്ചെങ്കിൽ ഇപ്പോൾ എന്തിന്ഈ കാര്യം ഉന്നയിക്കുന്നു; ഹോട്ടലിൽ വിളിച്ചുവരുത്തി പൂജ ചെയ്യാൻ എനിക്ക് ഭ്രാന്തില്ല; ലൈംഗികാരോപണത്തിൽ ശ്രീറെഡ്ഡിക്ക് മറുപടിയുമായി ലോറൻസ്

ഏഴുവർഷം മുൻപ് പീഡിപ്പിച്ചെങ്കിൽ ഇപ്പോൾ എന്തിന്ഈ കാര്യം ഉന്നയിക്കുന്നു; ഹോട്ടലിൽ വിളിച്ചുവരുത്തി പൂജ ചെയ്യാൻ എനിക്ക് ഭ്രാന്തില്ല; ലൈംഗികാരോപണത്തിൽ ശ്രീറെഡ്ഡിക്ക് മറുപടിയുമായി ലോറൻസ്

മറുനാടൻ ഡെസ്‌ക്‌

രാഘവലോറൻസിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയതിനു പിന്നാലെ ആരോപണം തള്ളി നടൻ ലോറൻസ്. ഹോട്ടിൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന ആരോപണങ്ങൾക്കു മറുപടിയുമായിട്ടാണ് നടൻ ലോറൻസ് രംഗത്തെത്തിയത്. നടൻ ശ്രീകാന്ത്, എ.ആർ മുരുകദോസ് എന്നിവർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആരാധകർക്ക് വേണ്ടി വിശദീകരണം നൽകിയാണ് ലോറൻസ് രംഗത്തെത്തിയത്.ഏഴ് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യമാണിതെന്ന് ശ്രീറെഡ്ഡി തന്നെ പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇക്കാര്യം അപ്പോൾ ഉന്നയിച്ചില്ലെന്ന് ലോറൻസ് ചോദിക്കുന്നു.

'ശ്രീറെഡ്ഡിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് എന്റെ ആവശ്യമാണ്. ഇത് എനിക്ക് ഒരു വലിയ കാര്യമല്ല, ആളുകൾ എന്നോട് ചോദിച്ചതുകൊണ്ട് മാത്രമാണ് വിശദീകരണം നൽകുന്നത്. ഇതാണ് തക്ക സമയം. തെലുങ്ക് ചിത്രം റിബലിന്റെ ചിത്രീകരണത്തിനിടെ താൻ ശ്രീറെഡ്ഡിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ ചിത്രങ്ങളും രുദ്രാക്ഷവും എന്റെ മുറിയിൽ കണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എനിക്ക് ഇതൊന്നും ഹോട്ടൽ മുറിയിൽ വെച്ച് പൂജ ചെയ്യാൻ ഭ്രാന്തില്ലെന്നും' ലോറൻസ് ട്വിറ്ററിൽ കുറിച്ചു.

'ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കും ദൈവത്തിനുമറിയാം. എനിക്ക് ശ്രീറെഡ്ഡിയോട് ദേഷ്യമില്ല. പശ്ചാത്താപം മാത്രം, ശ്രീറെഡ്ഡിക്കായി താനൊരു പ്രസ് മീറ്റ് സംഘടിപ്പിച്ച് അഭിനയിക്കാനുള്ള അവസരം നൽകാം. അവിടെ വെച്ച് വേണമെങ്കിൽ ഡാൻസ് ചെയ്യുകയും ചെയ്യാമെന്നും' ലോറൻസ് പറഞ്ഞു. തനിക്ക് ശ്രീറെഡ്ഡിയെ നേരിൽ കാണാൻ ഭയമില്ലെന്നും ലോറൻസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP