Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ ഹിന്ദുക്കളും ആർഎസ്എസുകാരും വർഗീയവാദികളുമല്ലെന്ന് ശ്രീകുമാരൻ തമ്പി;പിണറായി മികച്ച ഭരണാധികാരി; എല്ലാ ആചാരങ്ങളും മാറണം! ഇന്നല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ മാറും; ബിജെപിക്ക് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാൻ കഴിയില്ല; ആകെ 10000 വോട്ട് കിട്ടുന്ന ബിജെപിക്ക് ഏഴ് ഗ്രൂപ്പുണ്ടെന്നും ഗാനരചയിതാവിന്റെ പരിഹാസം

എല്ലാ ഹിന്ദുക്കളും ആർഎസ്എസുകാരും വർഗീയവാദികളുമല്ലെന്ന് ശ്രീകുമാരൻ തമ്പി;പിണറായി മികച്ച ഭരണാധികാരി; എല്ലാ ആചാരങ്ങളും മാറണം! ഇന്നല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ മാറും; ബിജെപിക്ക് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാൻ കഴിയില്ല; ആകെ 10000 വോട്ട് കിട്ടുന്ന ബിജെപിക്ക് ഏഴ് ഗ്രൂപ്പുണ്ടെന്നും ഗാനരചയിതാവിന്റെ പരിഹാസം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആർഎസ്എസുകാരല്ലെന്നും വർഗീയവാദികളാകില്ലെന്നും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ശബരിമല യുവതീപ്രവശേനം ചെറിയ രീതിയിൽ വോട്ടിങ്ങിനെ ബാധിക്കും. അങ്ങനെ ബാധിക്കുകയാണെങ്കിൽ അത് ഇടത്പക്ഷത്തിന് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോട് തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവയ്ക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാനൊരു ഹിന്ദുവാണ്, എന്നാൽ എല്ലാ ഹിന്ദുക്കളും ആർഎസ്എസുകാരല്ല- ശ്രീകുമാരൻ തമ്പി പറഞ്ഞു.ബിജെപിക്ക് ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാൻ കഴിയില്ല. ആകെ 10000 വോട്ട് കിട്ടുന്ന ബിജെപിക്ക് ഏഴ് ഗ്രൂപ്പുണ്ട്. അതുകൊണ്ടാണ് അവർക്ക് നേട്ടമുണ്ടാക്കാനാവാത്തതെന്ന് ശ്രീകുമാരൻ തമ്പി പരിഹസിച്ചു. ഒന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ യാത്രയിലായതിനാൽ വോട്ട് ചെയ്യാനായില്ല. തിരുവനന്തപുരത്താണ് തന്റെ വോട്ടകവകാശമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

എല്ലാ ആചാരങ്ങളും മാറണം. ഇന്നല്ലെങ്കിൽ എന്നെങ്കിലുമൊരിക്കൽ മാറണം. മുഖ്യമന്ത്രി പിണറായി വിജയൻ അത് നേരത്തെ പറഞ്ഞു. മുൻപ് ബ്രാഹ്മണരുടെ വിവാഹം ഏഴു ദിവസമായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങി. പിണറായി വിജയൻ ഒരു മോശം മുഖ്യമന്ത്രിയല്ല. ഒരു നല്ല ഭരണാധികാരിയാണ്. ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

വയലാറും പി ഭാസ്‌കരനും ഒൻവിയുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് വന്നത്. ഞാൻ വന്നത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയല്ല. ഒരു പാർട്ടിയിലൂടെയുമല്ല. തനിച്ചാണ് വന്നത്. ഞങ്ങളുടെ കുടുംബത്തിലെ ആരും കമ്യൂണിസ്റ്റ് പാർട്ടിയിലെ മെമ്പറല്ല. പക്ഷേ അനുഭാവിയാണ്. തന്റെ മൂത്ത സഹോദരൻ സിപിഎം ടിക്കറ്റിൽ മത്സരിച്ച ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് 'കള്ള കാളക്ക് വോട്ടില്ല' എന്ന പറഞ്ഞു നടന്ന കമ്മുൂണിസ്റ്റ് പാർട്ടി കോൺഗ്രസുമായി ഏത് തരത്തിൽ യോജിച്ചാലും അത് അധാർമികമാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP