Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെളിപ്പെടുത്തൽ നായികയ്ക്ക് വെളിപ്പെടുത്താൻ ഇനിയും ഏറെ; തമിഴ് സിനിമയുടെ ഇരുണ്ട വശത്തെ കുറിച്ച് പുറത്തു പറയാൻ വിശാൽ അനുവദിക്കുന്നില്ല; നടനിൽ നിന്ന് നേരിടുന്നത് വലിയ ഭീഷണിയെന്നും തെന്നിന്ത്യൻ വിവാദ നായിക

വെളിപ്പെടുത്തൽ നായികയ്ക്ക് വെളിപ്പെടുത്താൻ ഇനിയും ഏറെ; തമിഴ് സിനിമയുടെ ഇരുണ്ട വശത്തെ കുറിച്ച് പുറത്തു പറയാൻ വിശാൽ അനുവദിക്കുന്നില്ല; നടനിൽ നിന്ന് നേരിടുന്നത് വലിയ ഭീഷണിയെന്നും തെന്നിന്ത്യൻ വിവാദ നായിക

തെലുങ്ക് തമിഴ് സിനിമ മേഖലകളെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകൾ കൊണ്ട് പിടിച്ചു കുലുക്കിയ നടി ശ്രീറെഡ്ഡി വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണത്തെ നടിയുടെ ആവശ്യം മറ്റൊന്നാണ്. തമിഴ് സിനിമയിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും അതിനെ കുറിച്ച് താൻ ഉടൻ വെളിപ്പെടുത്തുമെന്നാണ് നടി പറഞ്ഞത്. എന്നാൽ ഇതിന് തന്നെ അനുവദിക്കാതെ നടികർ സംഘം തലവൻ കൂടിയായ വിശാൽ ഭീഷണിപ്പെടുത്തകയാണെന്ന് ശ്രീറെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു.

നടൻ ശ്രീകാന്ത്, സംവിധായകൻ എ.ആർ മുരുഗദോസ്, രാഘവ ലോറൻസ് എന്നിവർക്കെതിരെ ശ്രീ റെഡ്ഡി കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ പിന്നാലെ നടൻ വിശാലിൽ നിന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തമിഴ്‌സിനിമയിലെ ഇരുണ്ട വശങ്ങൾ തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും ശ്രീ റെഡ്ഡി പറയുന്നു. ഇതിനെ സിനിമ ലോകം എങ്ങനെ പ്രതിരോധിക്കുമെന്ന് ആശങ്കയിലാണ്. നടൻ വിശാൽ ഇതിൽ പ്രതികരണവുമായി എത്തിയിട്ടില്ല.

നാനിക്കെതിരേ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നപ്പോൾ നാനിയെ പിന്തുണച്ച് വിശാൽ രംഗത്ത് വന്നിരുന്നു. ശ്രീ റെഡ്ഡി പറയുന്ന കാര്യങ്ങളിൽ യാതൊരു സത്യവും ഇല്ലെന്നാണ് തനിക്ക് തോന്നുന്നതായി വിശാൽ പറഞ്ഞിരുന്നു.

തമിഴ് ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖർക്കെതിരെയുള്ള തെളിവുകൾ നിരത്തുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മുരുഗദോസ് തന്നെ പീഡിപ്പിച്ചുവെന്ന് ശ്രീ റെഡ്ഡി പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയിൽ ഹൈദരാബാദിലുള്ള ഒരു ഹോട്ടലിൽ വച്ച് ശ്രീകാന്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ശ്രീ റെഡ്ഡി കഴിഞ്ഞ ദിവസം കുറിച്ചത്.

തെലുഗു സിനിമയിൽ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖർ കമ്മൂല, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി, ഗായകൻ ശ്രീറാം, സംവിധായകൻ കൊരട്ടല ശിവ തുടങ്ങിയവർക്കെതിരെയാണ് പിന്നീട് ശ്രീ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP