Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ് നടി ശ്രിദിവ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ്ആപ്പിലുടെ വൈറലാകുന്നതായി പരാതി; സൈബർ ലോകത്തെ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാതെ നടി

തമിഴ് നടി ശ്രിദിവ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ്ആപ്പിലുടെ വൈറലാകുന്നതായി പരാതി; സൈബർ ലോകത്തെ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാതെ നടി

രാധികാ ആപ്‌തെ, ലക്ഷമി മേനോൻ, നയൻതാര, അനുഷ്‌ക ഷെട്ടി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മറ്റൊരു നടി കൂടി ഇരയായതായി റിപ്പോർട്ട്. തമിഴ് കന്നഡ നടി ശ്രീവിദ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ആണ് ഓൺലൈനിൽ പ്രചരിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. തമിഴ്ചിത്രമായ വരുത്തപ്പെടാത്ത വാലിഭർ സംഘത്തിലൂടെ തമിഴിൽ ശ്രദ്ധേയായ നടിയാണ് ശ്രീദിവ്യ.

ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത ചിത്രം ഇപ്പോൾ കൈമാറ്റം ചെയ്യപ്പെടുന്നത് വാട്ട്‌സ് ആപ്പിലൂടെയാണ്. നഗ്‌നനമായിനിന്ന് സെൽഫി എടുക്കുന്ന ചിത്രങ്ങളാണ് താരത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ ശ്രീദിവ്യയാണെന്ന് തോന്നുമെങ്കിലും താരത്തിന്റെ ചിത്രമല്ല അതെന്ന് സൂക്ഷ്മ പരിശോധനയിൽ മനസ്സിലാകും. ഇക്കാര്യത്തിൽ ശ്രീദിവ്യ ഇതുവരെ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

നേരത്തെ ദിവ്യശ്രീ എന്നൊരു കന്നഡ നടി വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോൾ ചില മാദ്ധ്യമങ്ങൾ ശ്രീദിവ്യയുടെ ചിത്രങ്ങൾ തെറ്റായി നൽകിയത് വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP