Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമയിൽ രാകുൽ പ്രീത് വളരെ മോശം, കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു; സൂര്യ നായകനായ എൻ.ജി.കെയിൽ രാകുൽ പ്രതീനെ വിമർശിച്ച് ശ്രീ റെഡ്ഡി; പോസ്റ്റ് വിവാദമാകുന്നു

സിനിമയിൽ രാകുൽ പ്രീത് വളരെ മോശം, കണ്ടിട്ട് ഛർദ്ദിക്കാൻ വന്നു; സൂര്യ നായകനായ എൻ.ജി.കെയിൽ രാകുൽ പ്രതീനെ വിമർശിച്ച് ശ്രീ റെഡ്ഡി; പോസ്റ്റ് വിവാദമാകുന്നു

ചെന്നൈ: തെന്നിന്ത്യൻ സിനിമ രംഗത്തെ മീ ടൂ ആരോപണങ്ങൾ കൊണ്ട് ഞെട്ടിച്ച ശ്രീറെഡ്ഡി വീണ്ടും വാർത്തകളിൽ നിറയുന്നു. സെൽവരാഘവൻ ചിത്രം എൻ.ജി.കെയെ കുറിച്ച് ശ്രീ റെഡ്ഡി എഴുതിയ പോസ്റ്റ് വിവാദമായി മാറിയിരിക്കുകയാണ്. സൂര്യ നായകനാകുന്ന ചിത്രത്തിൽ രാകുൽ പ്രീത് സിംഗിന്റെ അഭിനയത്തെ ശക്തമായി വിമർശിക്കുകയാണ് ശ്രീ റെഡ്ഡി.

സിനിമയിൽ രാകുൽ പ്രീത് വളരെ മോശമാണെന്നും കണ്ടിട്ട് തനിക്ക് ഛർദ്ദിക്കാൻ വന്നുവെന്നും ശ്രീ റെഡ്ഡി കുറിച്ചു. സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും കുറിച്ചു. തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി സായ് പല്ലവിയെ വിശേഷിപ്പിച്ചത്.

എൻ.ജി.കെ എന്നതിന് പകരം വൈ.ജി.കെ എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. അതുകൊണ്ടു സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നും അഭിപ്രായപ്പെടുന്നു.

ഹൈദരാബാദ് ഫിലിം ചേമ്പറിന് മുന്നിൽ അർധനഗ്നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം. തെലുങ്കിലെയും തമിഴിലേയും പ്രമുഖർക്ക് എതിരെയെല്ലാം ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.സിനിമയിൽ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലിലൂടെ ശ്രീ റെഡ്ഡി വാർത്തകളിലിടം നേടാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP