Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജാൻവിക്ക് പിന്നാലെ ശ്രീദേവിയുടെ ഇളയമകളും സോഷ്യൽമീഡിയയിൽ ഹിറ്റ്; ഖുശി കപൂർ പോപ് ഗായകനെ ചുംബിക്കുന്ന ഫോട്ടോ വൈറലാകുന്നു

ജാൻവിക്ക് പിന്നാലെ ശ്രീദേവിയുടെ ഇളയമകളും സോഷ്യൽമീഡിയയിൽ ഹിറ്റ്; ഖുശി കപൂർ പോപ് ഗായകനെ ചുംബിക്കുന്ന ഫോട്ടോ വൈറലാകുന്നു

ബോളിവുഡ് താര സുന്ദരികളിലൊരാളായ ശ്രീദേവിയുടെ സൗന്ദര്യം എന്നും വാർത്തകളിൽ നിറയാറുണ്ട്. ശ്രീദേവിക്കൊപ്പം ഇടം നേടാറുള്ളവരാണ് അവരുടെ പെൺമക്കളും. ശ്രീദേവി തന്റെ മക്കളെ ക്യാമറ കണ്ണുകളിൽ നിന്നും അകറ്റി നിർത്താറുണ്ടെങ്കിലും ഇരുവരും ഇടയ്ക്ക് വാർത്തകളിൽ ഇടംപിടിക്കാറുണ്. മൂത്ത മകളായ ജാൻവി ഇതിനോടകം തന്നെ പ്രശസ്തി നേടുകയും സിനിമയിലേക്കുള്ള കാലുവയ്‌പ്പ് ബോളിവുഡ് ലോകം കാത്തരിക്കുന്നതാമാണ്. ഇപ്പോൾ ഇതാ ഇളയമകൾ ഖുഷി കപൂറിനുസോഷ്യൽ മീഡിയയിൽ വലിയ മതിപ്പ് ലഭിച്ചിരിക്കുകയാണ്.

ഖുഷി കപൂറിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുമാകുന്നത്. ആ ചിത്രങ്ങൾ തരംഗമാകാനും കാരണമുണ്ട്. പോപ് ഗായകൻ ജാക്ക് ഗിലസ്‌ക്കിയെ ചുംബിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനൊപ്പം, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നുവെന്നും ഖുഷി പറയുന്നുണ്ട്. ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പുറമെ നിരവധി ലൈക്കുകളാണ് ലഭിച്ചത്.

മൂത്ത മകൾ ജാൻവി മുമ്പ് ദുൽഖറിമൊപ്പം ബോളിവുഡിൽ അരങ്ങേറുന്ന വാർത്ത വന്നെങ്കിലും ശ്രീദേവി ഈ വാർത്ത നിഷേധിച്ചിരുന്നു.സിനിമയിൽ അഭിനയിക്കാനുള്ള പക്വത ആയിട്ടില്ലെന്നാണ് കാരണം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP