Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ മകൻ വിവാഹം കഴിക്കുന്നതിൽ തനിക്കും ഭാര്യയ്ക്കും എതിർപ്പില്ല; ഇത് അവരുടെ ആഗ്രഹമാണ്, അതല്ലേ പ്രധാനം; ധ്യാനിന്റെയും അർപ്പിതയുടെയും വിവാഹവാർത്ത സ്ഥിരീകരിച്ച് ശ്രീനിവാസൻ

മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ മകൻ വിവാഹം കഴിക്കുന്നതിൽ തനിക്കും ഭാര്യയ്ക്കും എതിർപ്പില്ല; ഇത് അവരുടെ ആഗ്രഹമാണ്, അതല്ലേ പ്രധാനം; ധ്യാനിന്റെയും അർപ്പിതയുടെയും വിവാഹവാർത്ത സ്ഥിരീകരിച്ച് ശ്രീനിവാസൻ

കണ്ണൂർ: ധ്യാൻ ശ്രീനിവാസന്റെ വിവാഹ വാർത്ത അച്ഛൻ ശ്രീനിവാസൻ സ്ഥിരീകരിച്ചു. പാലാ സ്വദേശിനിയായ അർപ്പിതയെ ധ്യാൻ വിവാഹം കഴിക്കുന്നത് ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ്. മകൻ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിൽ തനിക്കോ ഭാര്യയ്‌ക്കോ യാതൊരു എതിർപ്പും ഇല്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു. ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവും പ്രധാനം. അതിൽ നമ്മൾ ഇടപെടാൻ പാടില്ല- ശ്രീനിവാസൻ പറഞ്ഞു.

തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടിനാണ് ധ്യാനിന്റെയും അർപ്പിതയുടെയും വിവാഹനിശ്ചയം. തിരുവനന്തപുരം ടെക്നോപാർക്കിൽ ആണ് അർപിത സെബാസ്റ്റ്യൻ ജോലി ചെയ്യുന്നത്. സിനിമാസുഹൃത്തുക്കൾക്കായി ഏപ്രിൽ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

നാലുവർഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണു വിവാഹം. ചെന്നൈയിൽ ബിരുദ പഠനകാലത്താണ് ധ്യാനും അർപ്പിതയും പരിചയപ്പെട്ടത്.

നേരത്തെ, ധ്യാൻ ശ്രീനിവാസൻ നടി നമിത പ്രമോദുമായി പ്രണയത്തിലാണെന്നു ചില ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടു തെറ്റാണെന്ന വിവരം പിന്നീടു പുറത്തുവന്നു.

സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണു ധ്യാൻ മലയാള ചലച്ചിത്രലോകത്ത് എത്തിയത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാൻ, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ പുതിയ ചിത്രത്തിലും ധ്യാൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP