Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഠിപ്പിൽ പിന്നോട്ടായതിനാൽ സ്‌കൂളിൽ നിന്നും ഇറക്കി വിട്ടു; ഡബ്‌സ്മാഷിലെ രമണൻ കഥാപാത്രങ്ങൾ 'അഡാറ് ലൗ'വിലേക്ക് വഴി തുറന്നപ്പോൾ വെള്ളിത്തിരയിൽ നിറഞ്ഞാടി; ഇറക്കി വിട്ട സ്‌കൂളിലെ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് അധികൃതർ ക്ഷണിച്ചത് സിയാദ് ഷാജഹാനെ; പുറത്താക്കിയ സ്‌കൂളിൽ അതിഥിയായെത്തിയ കഥ പറഞ്ഞത് സിയാദ്

പഠിപ്പിൽ പിന്നോട്ടായതിനാൽ സ്‌കൂളിൽ നിന്നും ഇറക്കി വിട്ടു; ഡബ്‌സ്മാഷിലെ രമണൻ കഥാപാത്രങ്ങൾ 'അഡാറ് ലൗ'വിലേക്ക് വഴി തുറന്നപ്പോൾ വെള്ളിത്തിരയിൽ നിറഞ്ഞാടി; ഇറക്കി വിട്ട സ്‌കൂളിലെ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് അധികൃതർ ക്ഷണിച്ചത് സിയാദ് ഷാജഹാനെ; പുറത്താക്കിയ സ്‌കൂളിൽ അതിഥിയായെത്തിയ കഥ പറഞ്ഞത് സിയാദ്

മറുനാടൻ ഡെസ്‌ക്‌

പഠനത്തിൽ പിന്നോട്ടെങ്കിലും കലയിലുള്ള താൽപര്യം അവനെ മുന്നോട്ട് കുതിക്കുവാൻ പ്രേരിപ്പിച്ചു. നിന്നെ ഇറക്കി വിട്ട സ്‌കൂളിലേക്ക് വീണ്ടും എന്തിന് വന്നുവെന്ന് ചോദിച്ച അദ്ധ്യാപകരെ കൊണ്ട് വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് വരണമെന്ന് പറയിക്കാൻ ഭാഗ്യം ലഭിച്ച സിയാദ് ഷാജഹാനെ പറ്റി നാം ഏവരും അറിഞ്ഞിരിക്കണം. പഠനത്തിൽ പിന്നോട്ടായിരുന്ന സിയാദിനെ സ്‌കൂളിന്റെ നൂറു ശതമാനം നഷ്ടമാകുമോ എന്ന സംശയത്തിലാണ് പുറത്താക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. എന്നാൽ അതേ സ്‌കൂളിൽ തന്നെ തിരികെ വരാൻ സാധിച്ച തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സിയാദ് ഇപ്പോൾ.

ഡബ്‌സ്മാഷിലെ രമണൻ കഥാപാത്രങ്ങളിലൂടെ സൈബർ ലോകത്ത് വൈറലായതിന് പിന്നാലെ സിനിമയിലേക്കും കടന്നുവന്നു ഈ താരം. 'അഡാർ ലൗ'വിലെ ഫ്രാൻസിസ് ജെ മണവാളൻ എന്ന സിയാദിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്‌കൂൾ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്. പഠനത്തിൽ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാൽ ഏഴാം ക്ലാസിൽ തന്നെ സിയാദിനെ മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിയാദിന്റെ കുടുംബത്തിന്റെ അപേക്ഷയെ തുടർന്ന് സ്‌കൂൾ വിട്ടുപോകണമെന്ന തീരുമാനത്തിൽ നിന്ന് അധികൃതർ തൽക്കാലം പിന്മാറി.

എന്നാൽ എട്ടാം ക്ലാസിൽ നിർബന്ധപൂർവ്വം സ്‌കൂളിൽ നിന്ന് പറഞ്ഞുവിട്ടു. പിന്നീട് സ്‌കൂളിലെ വാർഷികാഘോഷത്തിന് കൂട്ടുകാരെ കാണാനെത്തിയ സിയാദിനെ അദ്ധ്യാപിക ശകാരിച്ച് ഇറക്കി വിടുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ സ്‌കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യാനുള്ള നിയോഗം സിയാദിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP