Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുറത്തുവന്ന വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി; ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നത് താനല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുചിത്ര കാർത്തിക്; കോളിവുഡിൽ കോലാഹലം അവസാനിക്കുന്നില്ല

പുറത്തുവന്ന വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി; ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തുവിടുന്നത് താനല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുചിത്ര കാർത്തിക്; കോളിവുഡിൽ കോലാഹലം അവസാനിക്കുന്നില്ല

ചെന്നൈ: ഗായികയും അവതാരകയുമായ സുചിത്ര കാർത്തിക് പുറത്തുവിട്ട സ്വകാര്യ വീഡിയോ തന്റേതല്ലെന്നു വ്യക്തമാക്കി നടി സഞ്ജിത ഷെട്ടി. ഏതാനും ദിവസങ്ങളായി പല നടിമാരുടെയും നടൻ ധനുഷിന്റെയും സ്വകാര്യചിത്രങ്ങൾ സുചിത്ര ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഏറ്റവും ഒടുവിലാണ് സഞ്ജിതയുടേതെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഇത് തന്റേതല്ലെന്നാണ് സഞ്ജിത അവകാശപ്പെടുന്നത്.

ഇക്കാര്യം വ്യക്തമാക്കി സഞ്ജിത ട്വിറ്ററിൽ തന്നെ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യങ്ങൾ അറഞ്ഞിട്ടുണ്ട്. എന്റെ ആരാധകരോടും സ്‌നേഹിക്കുന്നവരോടും ഒരു കാര്യം വ്യക്തമാക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന ചിത്രങ്ങൾ എന്റേതല്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സഞ്ജിത ഷെട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും താനല്ല ഇത്തരം ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതിനു പിന്നിൽ എന്നുമാണ് സുചിത്ര പറയുന്നത്.

നേരത്തേ നടൻ ധനുഷ് തന്നെ ബലാത്സംഗം ചെയ്തതായി സുചിത്ര കാർത്തിക് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ധനുഷും നടി അമല പോളുമായി അരുതാത്ത ബന്ധമുണ്ടെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുമെന്നും അവർ പറഞ്ഞിരുന്നു. രമ്യ കൃഷ്ണനും തൃഷയും പാർട്ടിയിൽ ആഘോഷിക്കുന്ന ദൃശ്യങ്ങളും സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവന്നിരുന്നു. ഏറ്റവു ഒടുവിൽ നയൻതാരയുടെയും സംവിധായകന്റെയും രഹസ്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് സുചിത്ര ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരുന്നു. സുചിത്രയ്‌ക്കെതിരേ കടുത്ത പ്രതിഷേധമാണ് തമിഴ് സിനിമാ ലോകത്ത് ഉയർന്നത്. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും ചിത്രങ്ങൾ പുറത്തുവിടുന്നത് താനല്ലെന്നും അവർ അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP