Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊട്ടടുത്ത് നിന്ന് ഹാപ്പി ബർത്തേഡ് പാടിയ സുചിയെ നോക്കിയെ കള്ളചിരിയോടെ തുടക്കം; കേക്ക് മുറിച്ച ശേഷം പരസ്പരം സ്നേഹചുംബനം കൈമാറി താരദമ്പതികൾ; ലാലേട്ടൻ ഭാര്യക്കും സുഹുത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ വൈറൽ

തൊട്ടടുത്ത് നിന്ന് ഹാപ്പി ബർത്തേഡ് പാടിയ സുചിയെ നോക്കിയെ കള്ളചിരിയോടെ തുടക്കം; കേക്ക് മുറിച്ച ശേഷം പരസ്പരം സ്നേഹചുംബനം കൈമാറി താരദമ്പതികൾ; ലാലേട്ടൻ  ഭാര്യക്കും സുഹുത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ വൈറൽ

മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ആഘോഷമാക്കിയിരുന്നു.കെ.എസ്.ആർ.ടി.സി മുതൽ വിരേന്ദർ സെവാഗ് വരെ കഴിഞ്ഞദിവസം താരത്തിന് ജന്മദിനാശംസ നേർന്ന് എത്തിയതും വാർത്തയായിരുന്നു. ഇപ്പോൾ മോഹൻലാൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ആണ് എത്തിയിരിക്കുന്നത്.

തന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സ്വവസതിയിൽ ഭാര്യ സുചിത്രയ്ക്കും മറ്റു സുഹൃത്തുക്കൾക്കു മൊപ്പമായിരുന്നു സുഹൃത്തുക്കൾ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചതിന് ശേഷം ഇരുവരും സ്നേഹചുംബനവും നൽകുന്നത് ദൃശ്യങ്ങളിൽ കാണാം.പ്രിയദർശനടക്കമുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പുതിയ ബ്ലോഗും മോഹൻലാൽ പങ്കുവച്ചിരുന്നു. പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്ന ബ്ലോഗിൽ ജനനത്തെയും മരണത്തെയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP