Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊറോട്ട, ഐസ്‌ക്രീം ഓൾഡ് മങ്ക്, ബിയർ; ഇവയെല്ലാം നിങ്ങൾക്ക് പ്രശ്‌നമാകും; സുദേവിന്റെ സിക്സ് പാക്ക് 'റൈസ് പാക്ക്' ആയി; മുന്നറിയിപ്പുമായി നടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പൊറോട്ട, ഐസ്‌ക്രീം ഓൾഡ് മങ്ക്, ബിയർ; ഇവയെല്ലാം നിങ്ങൾക്ക് പ്രശ്‌നമാകും; സുദേവിന്റെ സിക്സ് പാക്ക് 'റൈസ് പാക്ക്' ആയി; മുന്നറിയിപ്പുമായി നടന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രീരസൗന്ദര്യത്തിൽ പ്രമുഖ നടന്മാരോടൊപ്പം മലയാളി പ്രേക്ഷകർ ചേർത്തു വെയ്ക്കുന്ന നടനാണ് സുദേവ്. പൂച്ചക്കണ്ണും സിക്സ് പാക്കുമായി വന്ന് മലയാള സിനിമയിൽ ഇടം നേടിയ നടന്റെ ഏറ്റവും പുതിയ ലുക്ക് കണ്ട് അമ്പരക്കുകയാണ് കൗമാരക്കാർ.

സിക്സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നിൽക്കുന്ന സുദേവാണ് ചിത്രത്തിലുള്ളത്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് സുദേവിന്റെ പോസ്റ്റ്. 'നിങ്ങൾ കഴിക്കുന്ന കേരള പൊറോട്ട, ഐസ്‌ക്രീം എന്നിവയും കുടിക്കുന്ന ബിയറും മറ്റും നിങ്ങൾക്ക് തന്നെ പ്രശ്നമാകും. നിങ്ങൾ എത്ര തന്നെ വർക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങൾ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്.' തന്റെ ചിത്രങ്ങൾ പങ്കുവെച്ച് സുദേവ് കുറിച്ചു.

ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെന്ന് ആരാധകരുടെ ചോദ്യം. സിക്സ് പാക്ക് പോയി ഇപ്പോൾ റൈസ് പാക്ക് വന്നെന്നാണ് ആരാധകർ പരിഹസിക്കുന്നത്.

എം.ബി പത്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്നർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുദേവ് പൃഥ്വിരാജ് നായകനായ അനാർക്കലിയിലും, എസ്രയിലും ശ്ര്ദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അതിരനിലും സുദേവ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുവായ സുദേവ് മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചെലവഴിക്കുന്നത്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവിന് വീട്ടിൽ സ്വന്തമായി ഒരു ജിം തന്നെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP