Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

9.45ന് വിമാനമിറങ്ങിയ സണ്ണി ലിയോൺ ഉദ്ഘാടന സ്ഥലത്ത് എത്തിയത് 12.30ന്; മാദക തിടമ്പിനെ കാത്തു നിന്ന് അക്ഷമരായ ആയിരങ്ങളെ ബോറടിപ്പിക്കാതെ നിർത്തിയത് രഞ്ജിനി ഹരിദാസിന്റെ വാക്ചാരുത; തെറിവിളിയും പൂരപ്പാട്ടും പുഷ്പം പോലെ ഡീൽ ചെയ്ത് അവതാരക

9.45ന് വിമാനമിറങ്ങിയ സണ്ണി ലിയോൺ ഉദ്ഘാടന സ്ഥലത്ത് എത്തിയത് 12.30ന്; മാദക തിടമ്പിനെ കാത്തു നിന്ന് അക്ഷമരായ ആയിരങ്ങളെ ബോറടിപ്പിക്കാതെ നിർത്തിയത് രഞ്ജിനി ഹരിദാസിന്റെ വാക്ചാരുത; തെറിവിളിയും പൂരപ്പാട്ടും പുഷ്പം പോലെ ഡീൽ ചെയ്ത് അവതാരക

ബോളിവുഡിന്റെ മാദക തിടമ്പിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് കൊച്ചിയിൽ ഇന്നലെ തടിച്ച് കൂടിയത്. രാവിലെ തന്നെ എംജി റോഡിലുള്ള ഫോൺ ഫോർ ഡിജിറ്റൽ ഹബ്ബിന്റെ ഷോറൂമിന് മുന്നിലേക്ക് യുവസാഗരം ഇരമ്പി എത്തി. വൻ ജനാവലി തിങ്ങി നിറഞ്ഞതോടെ സണ്ണി ലിയോണിന് വേണ്ടിയുള്ള ആരാധകരുടെ ജയ് വിളികളും തുടങ്ങി. കാത്തിരിപ്പ് കൂടിയതോടെ ജനം അക്ഷമരായി.

രാവിലെ 9.45ന് നെടുമ്പാശേരിയിൽ വിമനാനം ഇറങ്ങിയ സണ്ണി ലിയോൺ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഉദ്ഘാടന വേദിയിലെത്തിയത്. ഇതോടെ കാത്തു നിന്ന ജനം അക്ഷമരായി. ഇതോടെ പൂരപ്പാട്ടും തെറിവിളിയും തുടങ്ങിയ ജനക്കൂട്ടം തങ്ങളുടെ രോഷം മുഴുവൻ തീർത്തത് അവതാരകയായി എത്തിയ രഞ്ജിനി ഹരിദാസിനോടാണ്. വളവളാന്ന് സംസാരിക്കുന്ന തന്റെ വാക് ചാരുത ഒന്ന് കൊണ്ട് മാത്രമാണ് സണ്ണി ലിയോൺ എത്തുന്നത് വരെ ജനക്കൂട്ടത്തെ ശാന്തരായി രഞ്ജിനി ഹരിദാസ് പിടിച്ചു നിർത്തിയത്.

സണ്ണിയെ കാണാൻ അക്ഷമരായ ജനക്കൂട്ടത്തിന്റെ രോഷം പുഷ്പം പോലെയാണ് രഞ്ജിനി ഡീൽ ചെയ്തത്. രാവിലെ ഒമ്പത് മണി മുതൽ ഫോൺ ഫോറിന്റെ ഷോറൂമിന് മുന്നിൽ ജനം തടിച്ച് കൂടി. എന്നാൽ പറഞ്ഞ സമയത്തിന് എത്താൻ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ഗതാഗത കുരുക്ക് തന്നെയായിരുന്നു കാരണം. ഇതോടെ സണ്ണിയെ കാണാത്തതിന്റെ അരിശം ആളുകൾ തീർത്തത് അവതാരകയായ രഞ്ജിനി ഹരിദാസിനോടായിരുന്നു. ഫേസ്‌ബുക്കിലും രഞ്ജിനിക്ക് ചീത്തവിളിയായിരുന്നു.

എന്നാൽ അക്ഷമരായ ജനക്കൂട്ടത്തെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ച് നിർത്താൻ രഞഢ്ജിനി ഹരിദാസ് എന്ന അവതാരകയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ല. ജന രോഷത്തിനും തെറിവിളിക്കും ഇടയിൽ ചങ്കുറപ്പോടെ തന്നെ രഞ്ജിനി പിടിച്ചു നിന്നു. ഇതോടെ ജനം അൽപ്പം ശാന്തരായി. ഇന്നലെ രഞ്ജിനി കാഴ്ചവെച്ച അവതാരക മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്.

രോഷാകുലരായ ജനം രഞ്ജിനി ഹരിദാസിനെ ആ സ്റ്റേജിന്റെ മുകളിൽ നിന്ന് ഇറക്കിവിടാൻ വരെ ഫേസ്‌ബുക്കിലൂടെ ആഹ്വാനം ചെയ്തു. സണ്ണി ലിയോൺ വൈകിയതിന് രഞ്ജിനി എന്ത് പിഴച്ചെന്നായി മറ്റുചിലർ.

ഒടുവിൽ കാത്തിരിപ്പിനും അക്ഷമയ്ക്കും വിരാമമിട്ടുകൊണ്ട് വേദിയിലേക്ക് സണ്ണി ലിയോൺ എത്തി. ഒപ്പം മൂർച്ചയേറിയ വാക്കുകളുമായി രഞ്ജിനിയും. ജനക്കൂട്ടത്തെ കണ്ട സണ്ണി പറയാൻ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്‌ബുക്കിൽ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു.

കാറിൽ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികിൽ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. റോഡിൽ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ അതിശയവും സന്തോഷവും മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്ത സണ്ണി വാർത്താസമ്മേളനത്തിലും പങ്കടുത്തശേഷമാണ് ഉദ്ഘാടനം നിർവഹിച്ചത്.

No words...Can't thank the people of Kochi.Was so overwhelmed by the love&support.Never will forget Gods own Country Kerala!Thank you #fone4 pic.twitter.com/UTAnjlYvc5

— Sunny Leone (@SunnyLeone) August 17, 2017

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP