Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഡലിങ് ആഗ്രഹവുമായി എത്തിയപ്പോൾ തന്നെ ചതിച്ചു; പലരും തന്റെ ശരീരം ആവോളം ആസ്വദിച്ചു; ഈ ചൂഷണങ്ങളാണ് എന്നെ പോൺ സിനിമകളിൽ എത്തിച്ചത്: ഞെട്ടിപ്പിക്കുന്ന ചതി തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

മോഡലിങ് ആഗ്രഹവുമായി എത്തിയപ്പോൾ തന്നെ ചതിച്ചു; പലരും തന്റെ  ശരീരം ആവോളം ആസ്വദിച്ചു; ഈ ചൂഷണങ്ങളാണ് എന്നെ പോൺ സിനിമകളിൽ എത്തിച്ചത്: ഞെട്ടിപ്പിക്കുന്ന ചതി തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

മുംബൈ: സൈബർ ലോകത്തെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി ബോളിവുഡ് നടി സണ്ണി ലിയോൺ ആണ്. തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യക്കാർ ഏറ്റവും അധികം ഇന്റർനെറ്റിൽ തിരഞ്ഞത് സണ്ണിക്ക് വേണ്ടിയാണ്. ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട താരമാണെങ്കിലും നീലച്ചിത്ര നടി എന്ന നിലയിലാണ് അവരെ ഇന്ത്യക്കാർ ഇപ്പോൾ ഇവരെ കാണുന്നത്. എന്നാൽ, ഏതൊരു മേഖലയിലെയും പോലെ പോൺ മേഖലയിൽ അടക്കം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് സണ്ണി തുറന്നു പറഞ്ഞിരിക്കുന്നത്. താൻ എങ്ങനെ ഒരു പോൺസ്റ്റാറായി എന്നും അവർ തുറന്നു പറയുന്നു.

പോൺ രംഗത്തേക്ക് വരുന്നതിന് മുൻപ് അവർ മോഡലിങ് രംഗത്ത് സജീവമായിരുന്നു. അവിടെ നിരന്തര ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സണ്ണി ലിയോൺനടത്തിയത്. മോഡലിങ് രംഗത്ത് വരുമ്പോൾ തനിക്കാരും വലിയ പരിഗണന നൽകിയിരുന്നില്ലെന്ന് സണ്ണി ലിയോൺ പറയുന്നു. മോഡലിങ് മേഖലയിലെ പലരും തന്നെ ചതിച്ചു. പലരും ശരീരം ആവോളം ആസ്വദിച്ചു. ഇങ്ങനെ മോഡലിങ് ചെയ്യുന്നതിനേക്കാൾ നല്ലത് നീലച്ചിത്രങ്ങളാണ് എന്ന് മനസിലാക്കിയാണ് പോൺ മേഖലയിലേക്ക് മാറിയത്. നൂറിലേറെ പോൺ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അവിടെയും ഡിമാന്റില്ലാതായി. - സണ്ണി പറയുന്നു.

അങ്ങനെയിരിക്കെയാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ആ ഫോൺ കോൾ ലഭിച്ചതെന്ന് സണ്ണി ലിയോൺ പറയുന്നു. ബോളിവുഡ് താരം പൂജ ഭട്ടിന്റേതായിരുന്നു ആ കോൾ. പുതിയ ചിത്രത്തിൽ നായികയാകാൻ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പൂജയുടെ ഫോൺ കോൾ. മറ്റൊന്നും ആലോചിച്ചില്ല. ഉടൻ സമ്മതം മൂളി.

പൂജ ഭട്ട് സണ്ണി ലിയോണിനെ ബോംബെയിലേക്ക് ക്ഷണിച്ചു. ജിസം 2ലെ നായികാ വേഷം നൽകി. പിന്നീട് സണ്ണി ലിയോണിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാരുഖ് നായകനാകുന്ന റായീസിൽ ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നതിന് തന്നെ വിളിച്ചപ്പോൾ ദൈവത്തെ വിളിച്ചു കരഞ്ഞു. പൂജാ ഭട്ടിനെയും വിളിച്ചു. ആയിരം കടം വീട്ടിയാൽ തീരാത്ത മറ്റൊരു ജന്മമാണ് നിങ്ങൾ എനിക്ക് നൽകിയത് എന്ന് താൻ പൂജാ ഭട്ടിനോട് പറഞ്ഞുവെന്നാണ് സണ്ണി പറയുന്നത്. ഒരു പ്രമുഖ ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോണിന്റെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP