Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുവൽസരത്തിൽ സണ്ണി ലിയോൺ നൃത്തം ചെയ്താൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർ ആത്മഹത്യ ചെയ്യും; അങ്ങനെയാണേൽ ബോളിവുഡ് സുന്ദരി നൃത്തം ചെയ്യേണ്ടന്ന് കർണാടക സർക്കാർ; സണ്ണിയുടെ സന്ദർശനം സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുത്തുമെന്ന് സംഘടന

പുതുവൽസരത്തിൽ സണ്ണി ലിയോൺ നൃത്തം ചെയ്താൽ കർണാടക രക്ഷണ വേദികെ പ്രവർത്തകർ ആത്മഹത്യ ചെയ്യും; അങ്ങനെയാണേൽ ബോളിവുഡ് സുന്ദരി നൃത്തം ചെയ്യേണ്ടന്ന് കർണാടക സർക്കാർ; സണ്ണിയുടെ സന്ദർശനം സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുത്തുമെന്ന് സംഘടന

ബാംഗ്ലൂർ: പുതുവൽസരദിനത്തിൽ ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിയുടെ അനുമതി കർണാടക സർക്കാർ നിഷേധിച്ചു. സണ്ണി ലിയോൺ വന്നാൽ സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുമെന്നും പരിപാടി നടത്തിയാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്നുമുള്ള കർണാടക രക്ഷണ വേദികെയെന്ന സംഘടനയുടെ ഭീഷണിയെത്തുടർന്നാണ് കർണാടക സർക്കാർ അനുമതി നിഷേധിച്ചത്.

പുതുവൽസരദിനത്തിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ചിരുന്ന നൃത്തപരിപാടിക്കാണ് സണ്ണി ലിയോൺ എത്താനിരുന്നത്. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കിൽ ഡിസംബർ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിക്കാണ് സർക്കാർ വഴങ്ങിക്കൊടുക്കേണ്ടി വന്നത്. സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂ ഇയർ ഈവ് 2018 എന്ന പേരിട്ട പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ വരുന്നത്.

സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് തങ്ങൾക്ക് പ്രശ്‌നമെന്നും എന്നാൽ, സണ്ണി സാരി ധരിച്ചുവന്നാൽ പരിപാടി കാണാൻ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഹരീഷ് പറഞ്ഞു. സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ഹരീഷ് പറഞ്ഞു. എന്നാൽ സണ്ണി ലിയോൺ എത്തുന്നതിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് ബെംഗളൂരൂവിൽ മാർച്ച് നടത്തിയിരുന്നു. താരം കർണാടകയിൽ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP