Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ബിക്കിനിയിൽ സണ്ണി ലിയോൺ; ജയ്പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് എടുത്ത സെൽഫിക്ക്‌ ലൈക്കുകളുടെ പെരുമഴ; വെള്ളയിൽ പൂക്കളുള്ള ബിക്കിനിയിൽ സുന്ദരിയായി സണ്ണി

ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ബിക്കിനിയിൽ സണ്ണി ലിയോൺ; ജയ്പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് എടുത്ത സെൽഫിക്ക്‌ ലൈക്കുകളുടെ പെരുമഴ;  വെള്ളയിൽ പൂക്കളുള്ള ബിക്കിനിയിൽ സുന്ദരിയായി സണ്ണി

ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പർ ഗേളായ സണ്ണി ലിയോണിന് സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് നാളുകൾക്കു ശേഷം ബിക്കിനി അണിഞ്ഞുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് സോഷ്യൽമീഡിയയിൽ വമ്പൻ വരവേല്പാണ് ലഭിക്കുന്നത്. വെള്ളയിൽ പൂക്കളുടെ പ്രിന്റുള്ള ബിക്കിനി ധരിച്ച് ജയ്പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തതാണ് ആ ചിത്രം.ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകൾ ആണ് ചിത്രത്തിന് ലഭിച്ചത്.

അടുത്തിടെ മമ്മൂട്ടിയുടെ മധുരരാജയിലൂടെ മലയാളത്തിലും താരം സാന്നിദ്ധ്യം അറിയിച്ചിരുന്നു. മോഹമുന്തിരി എന്ന ഈ ഗാനരംഗം യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആയിരുന്നു.

ഫഹദ് ഫാസിലിന്റെ 'മണിരത്‌നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ 'രംഗീലയിൽ' ഒരു പ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സ് രണ്ടാം ഭാഗത്തിൽ സണ്ണി ഉണ്ടാവും എന്ന് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. പക്ഷെ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP