Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൃത്തം ചെയ്യേണ്ടത് കന്നഡ ഗാനത്തിനൊപ്പം ആയിരിക്കണം; സണ്ണിയെത്തുന്നതിനോട് എതിർപ്പില്ല; നവംബർ മൂന്നിന് സണ്ണി ലിയോണിന് ബാംഗളൂരുവിൽ നൃത്തം ചെയ്യാൻ അനുമതി നല്കി കർണാടക രക്ഷണ വേദികെ സംഘടന

നൃത്തം ചെയ്യേണ്ടത് കന്നഡ ഗാനത്തിനൊപ്പം ആയിരിക്കണം; സണ്ണിയെത്തുന്നതിനോട് എതിർപ്പില്ല; നവംബർ മൂന്നിന് സണ്ണി ലിയോണിന് ബാംഗളൂരുവിൽ നൃത്തം ചെയ്യാൻ അനുമതി നല്കി കർണാടക രക്ഷണ വേദികെ സംഘടന

റെ നാളത്തെ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സണ്ണി ലിയോണിന്റെ ബാംഗ്ലൂരു പരിപാടിക്ക് അനുമതി. നേരത്തെ നടിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട കന്നഡ ആക്ടിവിസ്റ്റുകൾ തങ്ങളുടെ നിലപാട് മാറ്റിയതോടെയാണ് സണ്ണിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.

കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ വർഷവും കന്നഡ അനുകൂല സംഘങ്ങൾ ചേർന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവർഷ പരിപാടിയെ എതിർത്തിരുന്നു. സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018' എന്ന പേരിൽ നൃത്തപരിപാടിക്ക് തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും, കനത്ത പ്രതിഷേധത്തെ തുടർന്ന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഇതേ പരിപാടി നവംബറിൽ നടത്താൻ തീരുമാനിച്ചത്.

അനുമതി ലഭിച്ചതോടെ സണ്ണി ലിയോൺ ആദ്യമായി ബംഗളൂരുവിൽ ലൈവ് പെർഫോർമൻസിന് ഒരുങ്ങുകയാണ്.സണ്ണിക്ക് നഗരത്തിൽ പരിപാടി അവതരിപ്പിക്കാമെങ്കിലും ചില നിബന്ധനകൾക്ക് വിധേയമാണെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.

സണ്ണി ലിയോൺ ബെംഗളൂരുവിൽ പരിപാടി അവതരിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് എതിർപ്പില്ലെന്നും അവർക്ക് ഇവിടെ വരാനോ പരിപാടി അവതരിപ്പിക്കാനോ യാതൊരു തടസവുമില്ലെന്നും സംഘടന അറിയിച്ചു. എന്നാൽ നവംബറിൽ ഇവിടെയെത്തുമ്പോൾ കന്നഡയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണം, പരിപാടി നടത്തേണ്ടതെന്നാണ് ഇവരുടെ ആവശ്യം.

.എന്നാൽ നവംബറിൽ കന്നഡ രാജ്യോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കുന്നകയാണ്. കന്നഡ പ്രചാരണവുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കന്നഡ ചിത്രങ്ങൾ, പബ്ബുകളിൽ കന്നഡ ഗാനങ്ങൾ എന്നിവ നവംബർ മാസം നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ സണ്ണി പങ്കെടുക്കുന്ന ചടങ്ങിലും കന്നഡ ഗാനങ്ങൾ വേണം'', കർണാടക രക്ഷണ വേദികെ അറിയിച്ചു.

ഏകദേശം ഒരുവർഷത്തിനു ശേഷം ഇതേ സംഘാടകരാണ് ബെംഗളൂരുവിൽ വീണ്ടും സണ്ണിയുടെ പരിപാടി നടത്താൻ മുന്നോട്ട് വന്നിരിക്കുന്നത്. നവംബർ മൂന്നിന് മാന്യതാ ടെക് പാർക്കിലെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ വച്ചാണ് ലൈവ് പെർഫോമൻസ് സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകൻ രഘു ദീക്ഷിത്തായിരിക്കും പരിപാടി നയിക്കുക. ഒരു കന്നഡ പാട്ട് ഉൾപ്പെടെ സണ്ണിയുടെ മൂന്ന് നൃത്തങ്ങൾ ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP