Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലന്റെയ്ൻസ് ഡേ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് സണ്ണി ലിയോണിന്റെ ട്വീറ്റ്; പരിപാടിയിൽ നിന്ന് പിന്മാറിയത് പ്രോമോട്ടർമാർ നല്കിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലെന്നും നടി; ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന ആരാധകർക്ക് നിരാശ

ഇന്ന് കൊച്ചിയിൽ നടക്കാനിരുന്ന വാലന്റെയ്ൻസ് ഡേ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് സണ്ണി ലിയോണിന്റെ ട്വീറ്റ്; പരിപാടിയിൽ നിന്ന് പിന്മാറിയത് പ്രോമോട്ടർമാർ നല്കിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലെന്നും നടി; ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന ആരാധകർക്ക് നിരാശ

ന്ന് കൊച്ചിയിൽ സണ്ണി ലിയോണിനൊപ്പം പ്രണയദിനം ആഘോഷിക്കാനിരുന്ന ആരാധകർക്ക് നിരാശ നല്കികൊണ്ട് നടി പരിപാടിയിൽ നിന്നും പിന്മാറിയെന്ന ട്വീറ്റ്. ഇന്ന് രാത്രിയിൽ നടത്താനിരുന്ന മ്യൂസിക് പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്ന് നടി തന്നെയാണ് ട്വീറ്റ് ചെയ്തത്.

പരിപാടിയുടെ പോസ്റ്റർ ചുവപ്പ് ക്രോസ് മാർക്ക് ഇട്ടാണ് താരം ട്വിറ്ററിൽ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.പരിപാടിയുടെ പ്രമോട്ടർമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പിന്മാറുന്നത് എന്നാണ് സണ്ണി പറയുന്നത്

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ൻസ് ഡേ പരിപാടിയിൽ ഞാൻ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടർമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പിന്മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. അതേ സമയം പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകൾ വിറ്റ പരിപാടിയിൽ നിന്നും സണ്ണി പിന്മാറാൻ കാരണം എന്നാണ് റിപ്പോർട്ട്.

മാർച്ച് 2ന് കൊച്ചിയിൽ നടക്കുന്ന ഒരു അവാർഡ് നിശയിൽ താൻ എത്തുമെന്നും സണ്ണി ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കുന്നു. അങ്കമാലി ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലാണ് സണ്ണിലിയോൺ പങ്കെടുക്കുന്ന വാലന്റെയ്ൻസ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്.സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി വയലിനിസ്റ്റ് ശബരീഷ് ഗായിക തുളസി കുമാർ തുടങ്ങിയവരും പങ്കെടുക്കുന്ന പരിപാടിയാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.എജെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എന്റർടെയ്ന്മെന്റ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1000 രൂപ മുതൽ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകൾ.

ഇത്രയും വലിയ തുക മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ സണ്ണി ലിയോൺ എത്തില്ലന്ന് അറിയിച്ചതോടെ പ്രതിഷേധം അറിയിച്ച് കഴിഞ്ഞു ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സണ്ണിയുടെ ട്വീറ്റ് വന്നതിന് ശേഷം പ്രതിഷേധം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP