Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിനായക ചതുർത്ഥി ദിനത്തിൽ മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറി സണ്ണി ലിയോണും ഭർത്താവും; ആരാധകർക്കായി വീഡിയോ പങ്ക് വച്ച് സണ്ണിയും ഡാനിയേലും

വിനായക ചതുർത്ഥി ദിനത്തിൽ മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറി സണ്ണി ലിയോണും ഭർത്താവും; ആരാധകർക്കായി വീഡിയോ പങ്ക് വച്ച് സണ്ണിയും ഡാനിയേലും

ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും വിനായക ചതുർത്ഥി ആഘോഷിച്ചത് മുംബയിലെ പുതിയ വീട്ടിൽ. വിനായക ചതുർത്ഥിയുടെ ആഘോഷങ്ങളെ കുറിച്ചോ രീതികളെ കുറിച്ചോ അറിയില്ലെന്നും പുതിയ സ്ഥലത്തേക്ക് താമസം മാറിയാണ് താനും ഭർത്താവും ഈ ദിനം ആഘോഷിക്കുന്നതെന്നും സണ്ണി പറയുന്നു.

എല്ലാവർക്കും വിനായക ചതുർത്ഥി ആശംസകൾ നേരുന്നുവെന്നും സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിക്കുന്നു.പുതിയ വീട്ടിൽ സണ്ണിയും ഭർത്താവും മാത്രമുള്ള സ്വകാര്യ നിമിഷത്തിൽ ഭർത്താവ് ഡാനിയേൽ സണ്ണിയെ എടുത്ത് പൊക്കി ചുംബനം നൽകുന്ന വീഡിയോ ആണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.ആഘോഷം പങ്കു വച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മുംബൈയിലെ പുതിയ വീട്ടിലേക്കാണ് സണ്ണി താമസം മാറിയിരിക്കുന്നത്. അമേരിക്കയിലെ ലോസേഞ്ചൽസിൽ സണ്ണി ലിയോണിന് ബംഗ്ലാവുണ്ട്. പ്രശസ്ത ഹോളിവുഡ് സിനിമാ താരങ്ങളുടെ വീടുകളാൽ പ്രശസ്തമായ ഇടത്താണ് സണ്ണിയുടെ ബംഗ്ലാവ്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ സണ്ണി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.തന്റെ 36-ാം ജന്മദിനത്തിലാണ് ഈ വീട് സണ്ണി വാങ്ങിയത്. ബിവേർലി ഹിൽസിൽനിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ സണ്ണിയുടെ ബെംഗ്ലാവിലെത്താം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP