Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾ നിഷയെ മടിയിലിരുത്തി അർദ്ധനഗ്നരായി സണ്ണി ലിയോണും ഭർത്താവും; ഫാദേഴ്‌സ് ഡേ ദിനത്തിൽ താരങ്ങൾ പങ്ക് വച്ച ചിത്രങ്ങൾ പുതിയ വിവാദത്തിന് തിരികൊളുത്തുമ്പോൾ

മകൾ നിഷയെ മടിയിലിരുത്തി അർദ്ധനഗ്നരായി സണ്ണി ലിയോണും ഭർത്താവും;  ഫാദേഴ്‌സ് ഡേ ദിനത്തിൽ താരങ്ങൾ പങ്ക് വച്ച ചിത്രങ്ങൾ പുതിയ വിവാദത്തിന് തിരികൊളുത്തുമ്പോൾ

ന്റെ വിശേഷങ്ങൾ എന്നും ആരാധകർക്കായി സോഷ്യൽമീഡിയ വഴി പങ്ക് വക്കുന്ന നടിയാണ് സണ്ണി ലിയോൺ. പോൺ താരമായെത്തി ബോളിവുഡിൽ ചുവടുറപ്പിച്ച നടി നിരവധി സാമൂഹിക ഇടപെടലുകളിലൂടെ വേറിട്ട് നില്ക്കുകയും ചെയ്യാറുണ്ട്.അതിൽ ഒന്നായിരുന്നു ആരോരുമില്ലാത്ത അനാഥയായ ഒരു പെൺകുട്ടിയെ ദത്തെടുക്കാനുള്ള തിരുമാനം. ഈ തിരുമാനത്തെ നിരവധി പേർ വിമർശിക്കുകയും ഒപ്പം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

വിമർശകരുടെ വാക്കുകൾക്ക് വില കല്പികാത സണ്ണി നിഷയ്‌ക്കൊപ്പമുള്ള ആഘോഷങ്ങൾ ആരാധകർക്കായി പങ്ക് വക്കാറുണ്ട്. എന്നാലിപ്പോൾ ഫാദേഴ്‌സ് ഡേ ദിനത്തിൽ മകൾ നിഷയ്‌ക്കൊപ്പം പങ്കുവച്ചൊരു ചിത്രം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

അർദ്ധനഗ്‌നനായ ഡാനിയേലിനും പൂർണ നഗ്‌നയായ സണ്ണിക്കും നടുവിൽ നിഷയിരിക്കുന്ന ചിത്രം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഡാനിയൽ ആണ് ഫാദേഴ്‌സ് ഡേ കുറിപ്പുമായി ചിത്രം പങ്ക് വച്ചത്. ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാൾക്ക് ചിന്തിക്കാവുന്നതിൽ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങൾ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവർന്നവൾ. നന്ദി. ഡാനിയേൽ കുറിച്ചു.

സണ്ണിയും പിന്നാലെ ഡാനിയലിന് ആശംസയുമായി എത്തി. അച്ഛൻ, ഭർത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങൾക്ക് തന്നവൻ. ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ... സ്‌നേഹത്തോടെ നിഷ അഷർ നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ' ..എന്നാണ് സണ്ണി കുറിച്ചത്.

അതേസമയം പോസ്റ്റിനു താഴെ വിമർശനങ്ങളുടെ പെരുമഴയാണ് ആരാധകർ നടത്തുന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചേർത്താണ് ഇരുവർക്കും നേരെ പ്രതികരണങ്ങൾ വന്നിരിക്കുന്നത്.

പൂർണനഗ്‌നയായി സണ്ണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേർക്കും ദഹിക്കാത്തത്. നിങ്ങളെയോര്ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യൻ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങൾ ചെയ്തതെന്നും തുടങ്ങി സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകൾ വരെയുണ്ട്. എന്നാൽ ഇരുവർക്കും പിന്തുണയുമായി വന്നവരും കുറവല്ല. മനോഹരമായ ഒരു കുടുംബചിത്രമെന്നും സണ്ണിയുടെയും ഭര്ത്താവിനിറ്റിയും വിശാല മനസ് കാണാതെ പോകരുതെന്നും അവരെ വിമർഷിക്കാൻ മറ്റുള്ളവർ ആരാണെന്നും ആരാധകർ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP