Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സണ്ണി ലിയോൺ 5 കോടി രൂപ നൽകിയോ? സൈബർ ലോകം പാടിപ്പുകഴ്‌ത്തുമ്പോഴും സഹായം നല്കിയോ എന്ന കാര്യത്തിൽ പ്രതികരിക്കാതെ സണ്ണി; ട്വിറ്ററിൽ സന്ദേശം അയച്ച് മറുപടി കാത്ത് ആരാധകർ

കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സണ്ണി ലിയോൺ 5 കോടി രൂപ നൽകിയോ? സൈബർ ലോകം പാടിപ്പുകഴ്‌ത്തുമ്പോഴും സഹായം നല്കിയോ എന്ന കാര്യത്തിൽ പ്രതികരിക്കാതെ സണ്ണി; ട്വിറ്ററിൽ സന്ദേശം അയച്ച് മറുപടി കാത്ത് ആരാധകർ

തിരുവനന്തപുരം: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് സഹായ ഹസ്തവുമായി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് നിരവധിപ്പേരാണ് എത്തുന്നത്. സഹായ വാർത്തകൾക്കിടയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിനായി 5 കോടി രൂപ നൽകിയെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട വാർത്ത ആരാധകർ ഏറ്റെടുത്തെങ്കിലും സണ്ണി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇതോടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച കേരളത്തിലെ ആരാധകർ സണ്ണിക്ക് സന്ദേശങ്ങളും അയച്ചു തുടങ്ങി

ബോളിവുഡ് മാദകറാണി സണ്ണി ലിയോൺ പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിനായി അഞ്ച് കോടി രൂപ നൽകിയെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മലയാളത്തിന്റെ സൂപ്പർ താരങ്ങൾ പോലും ലക്ഷങ്ങൾ മാത്രം നൽകിയപ്പോൾ 5 കോടി നൽകാൻ മനസ്സു കാണിച്ച സണ്ണി ലിയോണിന് നന്ദി പറഞ്ഞും ആരാധകർ രംഗത്തെത്തി. എന്നാൽ ഇതിൽ സണ്ണി ലിയോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ സംശയത്തിലായ മലയാളികളിപ്പോൾ സണ്ണി ലിയോണിനോട് നേരിട്ട് ഇതേക്കുറിച്ച് ചോദിക്കുകയാണ്. 

സണ്ണി ചേച്ചി കേരളത്തിന് 5 കോടി നൽകിയെന്നു പറയുന്നത് സത്യമാണോ? ആണെങ്കിൽ നിങ്ങൾ മുത്താണ്, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിനോടും സണ്ണി പ്രതികരിച്ചിട്ടില്ല. കേരളത്തിനോട് തനിക്കുള്ള സ്നേഹം സണ്ണി മുൻപും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിൽ വന്ന സണ്ണി കേരളത്തിന്റെ സ്നേഹം കണ്ട് ഞെട്ടിയിരുന്നു. ഏറെ മനുഷ്യസ്നേഹിയായ സണ്ണി ഇന്ത്യക്ക് അകത്തും പുറത്തുമൊക്കെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ്.

ഇവർ ഒരു കുഞ്ഞിനെയും ദത്തെടുത്ത് വളർത്തുന്നുണ്ട്. അതിനാൽ തന്നെ ഈ വാർത്ത സത്യമാണെന്നാണ് ഭൂരിപക്ഷം ആൾക്കാരും കരുതുന്നത്. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഇതിന് സണ്ണി പബ്ലിസിറ്റി കൊടുക്കാത്തതെന്നും ആരാധകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP