Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ സർട്ടിഫിക്കറ്റും പോരാതെ വരുമെന്ന് സെൻസർ ബോർഡ്; അശ്ലീലരംഗവും പദപ്രയോഗവും സഹിക്കാൻ വയ്യ; സണ്ണി ലിയോൺ ചിത്രത്തിന് വിലക്ക്

എ സർട്ടിഫിക്കറ്റും പോരാതെ വരുമെന്ന് സെൻസർ ബോർഡ്; അശ്ലീലരംഗവും പദപ്രയോഗവും സഹിക്കാൻ വയ്യ; സണ്ണി ലിയോൺ ചിത്രത്തിന് വിലക്ക്

ന്യൂഡൽഹി: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റു പോലും പോരാതെ വരുമെന്നു സെൻസർ ബോർഡ്. അശ്ലീലരംഗവും പദപ്രയോഗങ്ങളും അതിരു കടന്നതോടെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുവച്ചിരിക്കുകയാണ് സെൻസർ ബോർഡ്.

സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം മസ്തിസാദെയുടെ റിലീസാണ് സെൻസർ ബോർഡ് തടഞ്ഞത്. മസ്തി സീരിസിലൂടെ ശ്രദ്ധേയനായ മിലപ് സവേരിയാണ് ചിത്രത്തിന്റെ സംവിധായകൻ.

കഴിഞ്ഞ മാസം ചിത്രം റിലീസ് ചെയ്യാനായിരുന്നു നിർമ്മാതാക്കാളുടെ പദ്ധതി. എന്നാൽ, സെൻസർ ബോർഡ് തടസവാദം ഉന്നയിച്ചതിനെ തുടർന്ന് ചിത്രം വിലയിരുത്താൻ അവലോകന സമിതിക്കു കൈമാറി. എന്നാൽ അവലോകന സമിതിയും സിനിമ ഈ രൂപത്തിൽ പുറത്തിറക്കാൻ ആകില്ലെന്നു വിധി പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ, ഫിലിം സർട്ടിഫിക്കേഷൻ ട്രിബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചില രംഗങ്ങൾ കട്ട് ചെയ്ത് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകി പുറത്തിറക്കാമെന്ന് ബോർഡിലെ വനിതാ അംഗം പറഞ്ഞിരുന്നു. എന്നാൽ, ഈ നിർദ്ദേശം മറ്റുള്ളവർ പരിഗണിക്കുക പോലും ചെയ്തില്ലെന്നാണു റിപ്പോർട്ടുകൾ. തുഷാർ കപൂർ, വീർ ദാസ് എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ട്രിബ്യൂണലിന്റെ വിധിക്കായി കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP