Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യകാലത്ത് ഒട്ടേറെയാളുകളുടെ വെറുപ്പ് സമ്പാദിച്ചുവെന്നും കമന്റുകളെ നേരിടേണ്ടതെങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്നും സണ്ണി ലിയോൺ; 'പ്രതിഫലമായി ലഭിക്കുന്ന ചെക്കുകൾക്ക് വേണ്ടി ആ ജോലി ചെയ്യുമ്പോൾ പാർക്കിൽ നടക്കാൻ പോകുന്നത് പോലൊരു ഫീലായിരുന്നു'; 21ാം വയസിൽ കാര്യങ്ങൾ തകിടം മറിഞ്ഞപ്പോഴും തളരാതെ മുന്നോട്ടോടിയ സണ്ണി ലിയോൺ എന്ന 'അമ്മ' മനസ് തുറക്കുമ്പോൾ

ആദ്യകാലത്ത് ഒട്ടേറെയാളുകളുടെ വെറുപ്പ് സമ്പാദിച്ചുവെന്നും കമന്റുകളെ നേരിടേണ്ടതെങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്നും സണ്ണി ലിയോൺ; 'പ്രതിഫലമായി ലഭിക്കുന്ന ചെക്കുകൾക്ക് വേണ്ടി ആ ജോലി ചെയ്യുമ്പോൾ പാർക്കിൽ നടക്കാൻ പോകുന്നത് പോലൊരു ഫീലായിരുന്നു'; 21ാം വയസിൽ കാര്യങ്ങൾ തകിടം മറിഞ്ഞപ്പോഴും തളരാതെ മുന്നോട്ടോടിയ സണ്ണി ലിയോൺ എന്ന 'അമ്മ' മനസ് തുറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് സിനിമയുടെ താരറാണിയായി ഉയർന്ന സണ്ണി ലിയോണിനെ പറ്റിയാണ് ഇപ്പോൾ മലയാളക്കരയിൽ അടക്കം ചർച്ച. മമ്മൂട്ടി നായകനാകുന്ന മധുര രാജയിൽ അതിഥി വേഷത്തിലെത്തുന്ന സണ്ണി ഇപ്പോൾ തുറന്ന് പറയുന്നത് താൻ ഐറ്റം ഡാൻസ് എന്തുകൊണ്ട്് ചെയ്യുന്നു എന്ന കാര്യമാണ്. പോൺ ഇൻഡസ്ട്രിയിൽ നിന്നും സിനിമാ രംഗത്ത് ചുവടുറപ്പിച്ച താരത്തിന് ഒട്ടേറെ ദുരനുഭവവും ഈ മേഖലയിൽ നിന്നുമുണ്ടായി. തനിക്കെതിരെ നിലനിന്നിരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും അത്തരം ആക്രമണങ്ങളിൽ തളരാതെ, നെഗറ്റീവ് ചിന്താഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെക്കുറിച്ചുമാണ് സണ്ണി ഇപ്പോൾ തുറന്ന് പറയുന്നത്.

'കരിയറിന്റെ തുടക്ക കാലത്തിൽ ഒരുപാട് പേരുടെ വെറുപ്പു സമ്പാദിച്ചു. പക്ഷേ എങ്ങനെയാണ് അത്തരം കമന്റുകളെ നേരിടേണ്ടത് എന്നതിനെപ്പറ്റിയൊന്നും ആ സമയത്ത് ഒരുപിടിയുമില്ലായിരുന്നു.ബോളിവുഡിലെ തുടക്കകാലത്ത് ഐറ്റം ഡാൻസ് ചെയ്യാനുള്ള അവസരം മാത്രമാണ് എന്നെ തേടിവന്നത്. പക്ഷേ ഞാനതൊന്നും മൈൻഡ് ചെയ്തില്ല. ഐറ്റം ഡാൻസിന് പ്രതിഫലമായി ലഭിക്കുന്ന ചെക്കുകൾക്കു വേണ്ടിയാണ് ഞാൻ അന്നൊക്കെ ജോലിചെയ്തത്. കാരണം അന്നു ഞങ്ങൾ സെറ്റിൽ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതിന് പണം അത്യാവശ്യമായിരുന്നു.

ഐറ്റം ഡാൻസ് ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ കരുതിയിട്ടേയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാൻസ് എന്നത് പാർക്കിൽ നടക്കാൻ പോകുന്നതുപോലെ ഒരു കാര്യമായിരുന്നു. എല്ലാ വീട്ടിലേയും പോലെ സ്‌നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസികമായി വേദനിപ്പിക്കാൻ ശ്രമിച്ചാലോ അതിൽ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താൻ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്.

പക്ഷേ എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ആളുകൾ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയിൽ വിമർശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകർത്തു കളഞ്ഞു. പിന്നീട് കാര്യങ്ങൾക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓർമ്മയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP