Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയെ ഇളക്കിമറിക്കാൻ സണ്ണി ലിയോൺ വീണ്ടുമെത്തുന്നു; താരസുന്ദരി കേരളത്തിലെ ആരാധകരെ കാണാനെത്തുക വാലന്റൈൻസ് ദിനത്തിൽ; വാലന്റൈൻസ് നൈറ്റ് 2019 ൽ നടിക്കൊപ്പം വേദിയിലെത്തുക പ്രശസ്തരായ ഗായകർ

കൊച്ചിയെ ഇളക്കിമറിക്കാൻ സണ്ണി ലിയോൺ വീണ്ടുമെത്തുന്നു; താരസുന്ദരി കേരളത്തിലെ ആരാധകരെ കാണാനെത്തുക വാലന്റൈൻസ് ദിനത്തിൽ; വാലന്റൈൻസ് നൈറ്റ് 2019 ൽ നടിക്കൊപ്പം വേദിയിലെത്തുക പ്രശസ്തരായ ഗായകർ

രു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മുമ്പ് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്് കേരളത്തിലെ ആരാധകർ നല്കിയ സ്വീകരണവും ആഘോഷവും ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു. തനിക്ക് ലഭിച്ച കേരളക്കരയുടെ സ്‌നേഹത്തിന് അന്ന് നടി നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോളിതാ കേരളത്തിലെ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങുവാൻ നടി വീണ്ടും എത്തുകയാണ്. അതും പ്രണയദിനത്തിൽ.

വാലന്റൈൻസ് ഡെയ്ക്ക് സംഘടിപ്പിക്കുന്ന 'വാലന്റൈൻസ് നൈറ്റ് 2019' എന്ന പരിപാടിയിയൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നത്. എംജെ ഇൻഫ്രാസ്ട്രക്ചർ, നക്ഷത്ര എൻർടെയിന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈൻസ് നൈറ്റ് 2019'ലാണ് സണ്ണി ലിയോൺ പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കൺവെൻ
ഷൻ സെന്ററിൽ വൈകിട്ട് 6ന് ആരംഭിക്കുന്ന സംഗീത-നൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവോഡ് പിന്നണി ഗായിക തുളസി കുമാറും പങ്കെടുക്കും.

ഗായിക തുളസി കുമാറും ഡാൻസ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയോടൊപ്പം കൊച്ചിയിലെത്തുന്നുണ്ട്. ബോളിവുഡ് താരങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള ഗായികമാരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരുപാടികൾ അവതരിപ്പിക്കുന്നുണ്ട്.

നാല് വിഭാഗങ്ങളിലായി 12,000 പേർക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലും പ്രത്യേക ഔട്ട്ലെറ്റുകളിലും ടിക്കറ്റുകൾ ലഭ്യമാകും. ഗോൾഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ജി.എസ്.ടി നിരക്കുകൂടി ചേർന്ന് ടിക്കറ്റിന് വീണ്ടും വർധനയുണ്ടാകും.

സണ്ണിയുടെ ആദ്യ മലയാള സിനിമ ചിത്രീകരണം ഗോവയിൽ തുടരുകയാണ്. മാത്രമല്ല മമ്മൂട്ടി നായകനാകുന്ന മധുരരാജയിലെ ഗാനരംഗത്തും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP