Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുരുവായൂരപ്പന്റെ നടയിൽ ബാല്യകാലസുഹൃത്തിന് വരണമാല്യം ചാർത്തി നടൻ സണ്ണി വെയ്ൻ; യുവനടന്റെ വിവാഹം നടന്നത് ആർഭാടങ്ങളൊഴുവാക്കി അതീവ രഹസ്യമായി; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം

ഗുരുവായൂരപ്പന്റെ നടയിൽ ബാല്യകാലസുഹൃത്തിന് വരണമാല്യം ചാർത്തി നടൻ സണ്ണി വെയ്ൻ; യുവനടന്റെ വിവാഹം നടന്നത് ആർഭാടങ്ങളൊഴുവാക്കി അതീവ രഹസ്യമായി; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം

യുവനടൻ സണ്ണി വെയ്ൻ വിവാഹിതനായി. ഇന്ന് പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

ആർഭാടങ്ങൾ ഒഴിവാക്കി അതീവരഹസ്യമായി ആയിരുന്നു ചടങ്ങുകൾ. മാധ്യമ പ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ വൈറലായതോടെയാണ് വാർത്ത പുറം ലോകം അറിയുന്നത്. പിന്നാലെ സുഹൃത്തിന് ആശംസകൾ നേർന്ന് അജു വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചു. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ൻ മുപ്പത്തിരണ്ടോളം സിനിമകളിൽ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു. മഞ്ജിമ പ്രധാനവേഷത്തിൽ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മികച്ച വേഷത്തിലൂടെ തിളങ്ങിയ നടനാണ് സണ്ണി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP