Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുകേഷിനു പിന്നാലെ ഓഡിയോ ക്ലിപ്പിൽ കുടുങ്ങി സണ്ണി വെയ്‌നും; ശബ്ദം സണ്ണിയുടേത് ആണെന്നും അല്ലെന്നും സോഷ്യൽ മീഡിയ

മുകേഷിനു പിന്നാലെ ഓഡിയോ ക്ലിപ്പിൽ കുടുങ്ങി സണ്ണി വെയ്‌നും; ശബ്ദം സണ്ണിയുടേത് ആണെന്നും അല്ലെന്നും സോഷ്യൽ മീഡിയ

ഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ആഘോഷിച്ച ഒന്നാണ് നടൻ മുകേഷിന്റെ ഫോൺ കോൾ. രാത്രി പതിനൊന്നിന് വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ മുകേഷ് ഫോണിൽ തെറി പറയുന്ന ഓഡിയോയാണ് കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ ഹിറ്റായത്.

ഇതിനു പിന്നാലെയിതാ നടൻ സണ്ണി വെയ്‌നിന്റെ പേരിലും ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. തന്റെ ഫോണിലേക്ക് ജാഡ എന്ന് വാട്‌സ് ആപ്പിലൂടെ സന്ദേശം അയച്ച ഒരാളെ സണ്ണി വെയ്ൻ വിളിച്ച് ഉപദേശിക്കുന്നതാണ് ഓഡിയോയിൽ ഉള്ളത്.

എന്നാൽ, ഇത് സണ്ണിയുടെ ശബ്ദമല്ലെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയരുന്നുണ്ട്. മുകേഷിന്റെ ഫോൺ കോളുകൾക്ക് പിന്നാലെ അതിനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ നടത്തിയത് ഗംഭീര ആഘോഷമാണ്. മുകേഷിന്റെ തന്നെ സിനിമ ഡയലോഗുകൾ വച്ചായിരുന്നു പണി. ഇതിനു പിന്നാലെയാണ് ന്യൂ ജെനറേഷൻ താരമായ സണ്ണി വെയ്‌നിന്റെ പേരിൽ പുതിയ ക്ലിപ്പ് പ്രചരിക്കുന്നത്.

താൻ ഒരു ജാഡയല്ലെന്നും സാധാരണക്കാരനാണെന്നുമാണ് സണ്ണി വെയ്ൻ ആരാധകനോട് പറയുന്നത്. എല്ലാ മെസേജുകളും നോക്കാനും മറുപടി അയക്കാനും പറ്റി എന്ന് വരില്ല. അതുകൊണ്ട് തന്നെ ജാഡയെന്ന് വിളിക്കരുത് എന്നും സണ്ണി വെയ്ൻ പറയുന്നത് കേൾക്കാം. നാലര മിനിട്ടുള്ള ഓഡിയോയാണ് വാട്‌സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്.

രാത്രി പതിനൊന്നിനു വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ തെറി പറഞ്ഞെങ്കിലും മുകേഷിന് പിന്തുണയുമായാണ് കൂടുതൽ പേരും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. അതുപോലെ തന്നെ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് സണ്ണി വെയ്‌നിന്റേത് അല്ലെന്നും ആരാധകർ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP