Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് അന്ത്യക്രിസ്തു; ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ രജിസ്‌ട്രേഷന് തിരിച്ചറിയൽ സംവിധാനങ്ങൾ നിർബന്ധമാക്കണം: സോഷ്യൽ മീഡിയയുടെ ഇടപെടലുകളെയും വിമർശിച്ച് സുരേഷ് ഗോപി

ഫേസ്‌ബുക്ക് അന്ത്യക്രിസ്തു; ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ രജിസ്‌ട്രേഷന് തിരിച്ചറിയൽ സംവിധാനങ്ങൾ നിർബന്ധമാക്കണം: സോഷ്യൽ മീഡിയയുടെ ഇടപെടലുകളെയും വിമർശിച്ച് സുരേഷ് ഗോപി

കണ്ണൂർ: മുഖ്യധാര മാദ്ധ്യമങ്ങൾ പോലും മനപ്പൂർവ്വം അവഗണിക്കുന്ന വിഷയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന കാലമാണിത്. ഇതിൽ പ്രധാനം ഫേസ്‌ബുക്ക് തന്നെയാണ്. ഫേസ്‌ബുക്കിൽ ഉയർന്ന പ്രതികരണങ്ങൾ മുഖ്യധാര ഏറ്റെടുക്കേണ്ട അവസ്ഥ പോലുമുണ്ടായി. ഇങ്ങനെയുള്ള അവസ്ഥയിലാണ് ഫേസ്‌ബുക്കിനെ വിമർശിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് അന്ത്യക്രിസ്തുവാണെന്ന് പറഞ്ഞാണ് താരം രംഗത്തെത്തിയത്.

മൊബൈൽ ഫോൺ അന്തിക്രിസ്തുവാകുമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഫേസ്‌ബുക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു പോലും ഉപയോഗിച്ചു തുടങ്ങി. മുഖ്യധാരാ മാദ്ധ്യമങ്ങൾക്കും മീതെ സോഷ്യൽ മീഡിയ വളർന്നു. ഫേസ്‌ബുക്ക് അക്കൗണ്ടുകളുടെ റജിസ്‌ട്രേഷനു പാസ്‌പോർട്ട് പോലെയുള്ള തിരിച്ചറിയൽ സംവിധാനങ്ങൾ നിർബന്ധമാക്കണെമന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ ജയന്റ്‌സ് അവാർഡ് സബ് ഇൻസ്‌പെക്ടർ എം.കെ. ഹരിപ്രസാദിനു നൽകുന്ന ചടങ്ങിനിടെയാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിനെതിരെ പ്രതികരിച്ചത്. അതേസമയം സുരേഷ് ഗോപിയുടെ അഭിപ്രായം ശ്രദ്ധയിൽപ്പെട്ടതോടെ താരത്തിനെതിരെ പലകോണുകളിൽ വിമർശനും പിന്തുണയും ഉയർന്നു കഴിഞ്ഞു. ഫേസ്‌ബുക്കിന്റെ കുഴപ്പമല്ല ഇതെന്ന് അഭിപ്രായപ്പെട്ടവർ ആരെയും തെറിവിളിക്കുന്ന മലയാളിയുടെ സ്വഭാവമാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടി.

സച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജിൽ വരെ മലയാളികൾ തെറികൊണ്ട് അഭിഷേകം നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ ഹോക്കി ടീമിന്റെ ഫേസ്‌ബുക്ക് പേജിൽ വരെ മലയാളികൾ തെറിവിളികളുമായി എത്തി. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം. നേരത്തെ ബിജെപി രാജ്യസഭാ സീറ്റ് നൽകിയാൽ അത് തിരസ്‌ക്കരിക്കില്ലെന്നും താരം പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസുകാർ കോലം കത്തിച്ചതോടെയാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP