Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ അഭിപ്രായത്തിൽ അഭിനയിക്കുന്നെങ്കിൽ അറിയാവുന്ന ഭാഷയിൽ ഓരോ ചെറിയ വാക്കുകളും അറിഞ്ഞു വേണം അഭിനയിക്കാൻ; എങ്കിൽ മാത്രമേ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുകയുള്ളൂ; അതുകൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിലേക്കും ഞാൻ ചുവടുമാറാത്തത്; സൂര്യ വെളിപ്പെടുത്തുന്നു

എന്റെ അഭിപ്രായത്തിൽ അഭിനയിക്കുന്നെങ്കിൽ അറിയാവുന്ന ഭാഷയിൽ ഓരോ ചെറിയ വാക്കുകളും അറിഞ്ഞു വേണം അഭിനയിക്കാൻ; എങ്കിൽ മാത്രമേ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുകയുള്ളൂ; അതുകൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിലേക്കും ഞാൻ ചുവടുമാറാത്തത്; സൂര്യ വെളിപ്പെടുത്തുന്നു

കൊച്ചി:എന്റെ അഭിപ്രായത്തിൽ അഭിനയിക്കുന്നെങ്കിൽ അറിയാവുന്ന ഭാഷയിൽ ഓരോ ചെറിയ വാക്കുകളും അറിഞ്ഞു വേണം അഭിനയിക്കാനെന്നും എങ്കിൽ മാത്രമേ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കുകയുള്ളൂവെന്നും അതുകൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിലേക്കും ഞാൻ ചുവടുമാറാത്തതെന്നും സൂര്യ പറയുന്നു വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമായ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ എത്തിയപ്പോഴാണ് സൂര്യ താൻ മറ്റ് ഭാഷകളിലേക്ക് ചുവടുമാറാത്തതിനെക്കുറിച്ച് മനസ്സ് തുറന്നത്.

വളരെ പ്രതീക്ഷയോടെയാണ് താൻ മലയാള സിനിമ നോക്കി കാണുന്നതെന്നും എന്നാൽ ഒരു മുഴുവൻ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുമോ എന്നെനിക്കറിയില്ലെന്നും സൂര്യ പറയുന്നു.

.ഞാൻ ഒരിക്കലും രാഷ്ട്രീയത്തിന് ചേർന്ന വ്യക്തിയല്ല. രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയില്ല. അഗരം എന്ന പേരിൽ ഒരു സന്നദ്ധ സംഘടന ഞാൻ നടത്തുന്നുണ്ട്. പഠിക്കാൻ താത്പര്യമുള്ള സാമ്ബത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകുകയെന്നതാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ എന്തെങ്കിലും പ്രവർത്തനം നടത്തുകയാണെങ്കിൽ അത് ഈ ഫൗണ്ടേഷനിലൂടെയായിരിക്കും. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കില്ലെന്നും സൂര്യ പറയുന്നു.

വിഘ്‌നേഷ് ശിവൻ എന്ന യുവ സംവിധായകൻ ഓരോ ഷോട്ടിലും അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. എനിക്ക് കുറച്ചു ദിവസങ്ങൾ വേണ്ടിവന്നു അദ്ദേഹവുമായി പൊരുത്തപ്പെടുവാൻ. എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ ക്രിയാത്മകത ഓരോ നിമിഷവും അത്ഭുതപ്പെടുത്തുകയായിരുന്നു. ആദ്യമായി കഥ കേൾക്കുന്നതിനായി വിഘ്‌നേഷിനോടൊപ്പം ചെന്നത് റോഡരികിലെ ഒരു ചായക്കടയിലായിരുന്നു. അന്ന് വളരെ കാലത്തിന് ശേഷമാണ് ഞാൻ ഒരു ചായക്കടയിലിരുന്നു കട്ടൻചായ കുടിച്ചത്. ആ നിമിഷത്തിലാണ് വിഘ്‌നേഷ് പറയുന്നത് ആ പശ്ചാത്തലത്തിൽ നിന്നാണ് കഥ തുടങ്ങുന്നത് എന്ന്. എന്റെ ആദ്യ കാലങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ആ നിമിഷം. വളരെ പുതുമയേറിയ രീതിയിലാണ് വിഘ്‌നേഷ് സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നത്. ഓരോ സീനിലെയും ഡയലോഗ് ഡെലിവറിയിലും അദ്ദേഹം വളരെയേറെ ശ്രദ്ധ നൽകിയെന്നും ചിത്രത്തെക്കുറിച്ച് സൂര്യ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP