Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താരദമ്പതികൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്നു; സൂര്യ ജ്യോതിക ചിത്രം കാത്ത് ആരാധകർ

താരദമ്പതികൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്നു; സൂര്യ ജ്യോതിക ചിത്രം കാത്ത് ആരാധകർ

തെന്നിന്ത്യയുടെ പ്രിയതാരങ്ങളും, കുറേയേറെ സിനിമകളിൽ ഒരുമിച്ചഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുമായ മാറിയ സൂര്യ ജ്യോതിക ജോഡികൾ വീണ്ടും ഒന്നിക്കുന്നു.പ്രണയത്തിലേക്കും പിന്നീട് വിവാഹ ജീവിതത്തിലേക്കും കടന്ന ജ്യോതിക വർഷങ്ങൾക്കുശേഷം തിരികെയെത്തിയപ്പോൾ തന്നെ ഭർത്താവ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. സൂര്യ നിർമ്മിക്കുന്ന ചിത്രത്തിലാണ് ആരാധകരെ ആഹ്ലാദിപ്പിച്ച് ഇരുവരും ഒന്നിക്കുന്നത്. പാണ്ഡ്യരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. സിനിമയിൽ ഇവർ മുഴുനീള വേഷമായിരിക്കില്ലെന്നും അതിഥി താരങ്ങളായാകും എത്തുകയെന്നും വിവരമുണ്ട്.

ബിന്ദുമാധവി കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. റഹ്മാൻ ആണ് പുതിയ സിനിമയിലെ നായകൻ. സില്ലിനു ഒരു കാതൽ എന്ന സിനിമയിൽ ആണ് സൂര്യ ജ്യോതിക ജോഡികൾ വിവാഹത്തിന് മുമ്പ് അവസാനമായി ഒരുമിച്ചെത്തിയ ചിത്രം.

വിവാഹത്തിനുശേഷം കുടുംബ ജീവിതവുമായി തിരക്കിലായ ജ്യോതിക മലയാളത്തിൽ സൂപ്പർഹിറ്റായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിൽ മഞ്ജുവാര്യർ തകർപ്പൻ പ്രകടനം കാഴ്ചവച്ച കഥാപാത്രത്തെയാണ് തമിഴിൽ ജ്യോതിക അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം രണ്ടാമതും സിനിമയിലെത്താൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ജ്യോതിക.

ഇനിമുതൽ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം. ജ്യോതികയുടെ സിനിമാ പ്രേമത്തിന് ഒട്ടും എതിർപ്പില്ലെന്ന് സൂര്യയും അറിയിച്ചുകഴിഞ്ഞു. അതിനിടെ ഇരുവരെയും ഒരിക്കൽക്കൂടി നായികാ നാകന്മാരാക്കി സിനിമ നിർമ്മിക്കാനുള്ള ചർച്ചകളും തമിഴകത്ത് പുരോഗമിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP