Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൽമാന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ നടി കെയ്‌റ അദ്വാനിയെ ചുംബനം കൊണ്ട് വരവേറ്റ് നടൻ സുശാന്ത് സിങ്; എംഎസ് ധോണിയുടെ കഥ പറയുന്ന ചിത്രത്തിലെ നായികയുടെയും നായകന്റെയും പരസ്യ ചുംബന ചിത്രം വൈറലാകുന്നു

സൽമാന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ നടി കെയ്‌റ അദ്വാനിയെ ചുംബനം കൊണ്ട് വരവേറ്റ് നടൻ സുശാന്ത് സിങ്; എംഎസ് ധോണിയുടെ കഥ പറയുന്ന ചിത്രത്തിലെ  നായികയുടെയും നായകന്റെയും പരസ്യ  ചുംബന ചിത്രം വൈറലാകുന്നു

ബോളിവുഡിന്റെ ബ്ലോക്‌ബസ്റ്റർ ഖാന്റെ അൻപത്തിയൊന്നാം പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. കാമുകി ഇയൂലിയയോടൊപ്പമായിരുന്നു സല്ലുവിന്റെ പിറന്നാളാഘോഷം. താരങ്ങൾ അണിനിരന്ന ആഘോഷരാവിൽ പങ്കെടുക്കാനെത്തിയ രണ്ട് നായികനായകന്മാരുടെ ചുംബന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

യുവതാരങ്ങളായ സുശാന്ത് സിങ് രജപുതും കെയ്‌റ അദ്വാനിയും പിറന്നാൾ പാർട്ടിക്കിടെ നടത്തിയ ചുംബമാണ് ഇപ്പോൾ വൈറലാകുന്നത്. പാർട്ടിയിൽ പ്രീതി സിന്റ, ബിപാഷ ബസു തുടങ്ങി വൻ താര നിരതന്നെ ഉണ്ടായിരുന്നെങ്കിലും സുശാന്തിന്റെയും കെയ്‌റയുടെയും സ്‌നേഹപ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പിറന്നാൾ പാർട്ടിക്കെത്തിയ കെയ്‌രയെ ചുംബനങ്ങൾ കൊണ്ട് വരവേൽക്കുകയാണ് സുശാന്ത്. ഒരു പിടി ചുംബനങ്ങളാണ് തന്റെ നായികയ്ക്ക് സുശാന്ത് നൽകുന്നത്.

താരത്തിന്റെ അപ്രതീക്ഷിത പ്രകടനത്തിൽ കെയ്‌റ ആദ്യം അമ്പരന്നെങ്കിലും പിന്നീട് പുഞ്ചിരിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. സുശാന്ത് നായകനായ എം.എസ് ധോണി എന്ന ചിത്രത്തിലെ നായികയായിരുന്നു കെയ്‌റ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP