Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശ്വസുന്ദരിയായിരിക്കണം എന്ന സങ്കൽപ്പത്തിനിടയിലും മുടി കൊഴിയുന്നത് പതിവായി; മുഖം ചുക്കിച്ചുളിയാൻ തുടങ്ങി; വൃക്കഗ്രന്ധികൾ കോർട്ടിസോൾ ഹോർമോൺ ഉദ്പാദനം നിർത്തിയതിനെ തുടർന്ന് സ്റ്റിറോയിഡ് എടുത്തത് എട്ടു മണിക്കൂർ ഇടവിട്ട്;എന്നിട്ടും ആത്മധൈര്യം കൈവിടാതെ നിന്ന അനുഭവം തുറന്നു പറഞ്ഞ് സുസ്മിത സെൻ

വിശ്വസുന്ദരിയായിരിക്കണം എന്ന സങ്കൽപ്പത്തിനിടയിലും മുടി കൊഴിയുന്നത് പതിവായി; മുഖം ചുക്കിച്ചുളിയാൻ തുടങ്ങി; വൃക്കഗ്രന്ധികൾ കോർട്ടിസോൾ ഹോർമോൺ ഉദ്പാദനം നിർത്തിയതിനെ തുടർന്ന് സ്റ്റിറോയിഡ് എടുത്തത് എട്ടു മണിക്കൂർ ഇടവിട്ട്;എന്നിട്ടും ആത്മധൈര്യം കൈവിടാതെ നിന്ന അനുഭവം തുറന്നു പറഞ്ഞ് സുസ്മിത സെൻ

മറുനാടൻ മലയാളി ബ്യൂറോ

തന്റെ ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ രണ്ട് വർഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സുസ്മിത സെൻ. പ്രശസ്ത സിനിമ റിപ്പോർട്ടർ രാജീവ് മസാൻഡിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ കണ്ണീരുണങ്ങാത്ത ദിവസങ്ങളെ കുറിച്ച് സുസ്മിത പറഞ്ഞത്. ബംഗാളി ചിത്രം നിർബാക്കിന്റെ സെറ്റിൽ തലകറങ്ങി വീണതിനെ തുടർന്നാണ് നടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. വൃക്കഗ്രന്ഥികൾ കോർട്ടിസോൾ ഹോർമോൺ ഉൽപാദിപ്പിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

'ഇതിന്റെ അടുത്ത തലത്തിൽ അവയവങ്ങൾ ഓരോന്നായി പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമായിരുന്നു. ജീവിതകാലം മുഴുവൻ സ്റ്റിറോയിഡുകളെ ആശ്രയിക്കണം എന്ന അവസ്ഥയിലായി. ദിവസവും എട്ട് മണിക്കൂർ ഇടവിട്ട് ഹൈഡ്രോകോർട്ടിസൺ എന്ന സ്റ്റിറോയിഡ് എടുക്കണം', ഞാൻ മുൻ വിശ്വ സുന്ദരിയാണ്. അതുകൊണ്ടു തന്നെ വളരെ സുന്ദരിയായ ഒരു സ്ത്രീയായിരിക്കണം എന്നാണ് സങ്കൽപ്പം. എന്റെ മുടി കൊഴിഞ്ഞുപോകുന്നത് ഞാൻ എന്നും നോക്കിക്കൊണ്ടിരുന്നു. ശരീരത്തിൽ പലയിടത്തും സ്റ്റിറോയിഡ് അടിഞ്ഞു കിടക്കാൻ തുടങ്ങി. തീരെ വയ്യാതെയായി. അപ്പോൾ ഞാനൊരു സിംഗിൾ മദർ ആണ്. എന്റെ കുട്ടികൾക്ക് അവരുടെ പല ആവശ്യങ്ങൾക്കും ഞാൻ വേണമായിരുന്നു. ചുറ്റിനുമുള്ള കാര്യങ്ങളെ ഓർത്ത് എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി.' സുസ്മിത ഓർത്തെടുക്കുന്നു.

ദിവസവും 60 മില്ലിഗ്രാം സ്റ്റിറോയിഡ് പതിവായിരുന്നു. ടെലിവിഷൻ ഷോയോ മറ്റോ ചെയ്യുന്ന ദിവസങ്ങളിൽ 100ഗ്രാം വരെ അത് ഉയർത്താറുണ്ട്. എന്നാൽ ഈ അവസ്ഥയെ മറികടന്നില്ലെങ്കിൽ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് ലോകം അറിയാതെ പോകും എന്ന ചിന്തയാണ് ധൈര്യമായത് എന്നും സുസ്മിത പറഞ്ഞു.

അന്ന് രാത്രി ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങി. എന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാനാണ് ആ പേജ് തുടങ്ങിയത്. ഇന്നും ഇൻസ്റ്റഗ്രാമിൽ ഞാൻ ആരെയും ഫോളോ ചെയ്യുന്നില്ല. കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ല. ഒരു രോഗിയായി മുന്നോട്ടു പോകാൻ താത്പര്യമില്ലായിരുന്നു. മുടി കൊഴിയുന്നതും മുഖത്തെ പേശികളും തൊലിയും ചുക്കിച്ചുളിയുന്നതും നിങ്ങളെ ബാധിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. ശരീരഭാരം കൂടുമെന്ന് അവർ എന്നോട് പറഞ്ഞു. പക്ഷെ അതൊക്കെ കേട്ടിട്ടും പിന്നോട്ട് പോകാൻ ഞാൻ തയ്യാറായിരുന്നില്ല. പോകുന്നിടത്തോളം തുടരാൻ തന്നെ ഞാൻ ഉറപ്പിച്ചു.

2016 ഓക്ടോബറിലാണ് ആ സന്തോഷവാർത്ത എന്നിലേക്കെത്തിയത്. അബുദാബിയിൽ നടത്തിയ പരിശോധനയിൽ എന്റെ ശരീരം വീണ്ടും കോർട്ടിസോൾ ഉൽപാദിപ്പിച്ച് തുടങ്ങി എന്ന് കണ്ടെത്തി.സുസ്മിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP