Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിഥ്യാബന്ധത്തിൽ തുടരുന്നതിലും നല്ലത് പിരിയുന്നത്; ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; ഹൃത്വിക്കുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി സുസൈൻ ഖാൻ

മിഥ്യാബന്ധത്തിൽ തുടരുന്നതിലും നല്ലത് പിരിയുന്നത്; ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; ഹൃത്വിക്കുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി സുസൈൻ ഖാൻ

ഹൃത്വിക്കും സൂസൻ വിവാഹമോചനം ബോളിവുഡ് ഏറെ ഞെട്ടലുണ്ടാക്കിയ ഒന്നായിരുന്നു. ബോളിവുഡിലെ താരദമ്പതികളുടെ വേർപിരിയിലും പിന്നിട് ഉണ്ടാ വിവാദവുമൊക്കെ അലപ്പമൊന്ന് മാഞ്ഞ് തുടങ്ങുമ്പോൾ വിവാഹബന്ധം പിരിയാനുണ്ടായ കാരണത്തെപ്പറ്റി വ്യക്തമാക്കി സൂസൻ ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.

ഫെമിനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുസൈന്റെ തുറന്നുപറച്ചിൽ.ഞങ്ങളിരുവരും ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലെത്തിയിരുന്നു. ഒരുമിച്ച് കഴിയുന്നതിേനക്കാൾ നല്ലത് പിരിയുന്നതാണെന്ന് തോന്നുന്ന ഒരു ഘട്ടത്തിൽ. ഒരു 'മിഥ്യാബന്ധ'ത്തിൽ തുടരുന്നതിൽ എന്ത് കാര്യമാണുള്ളത്? പക്ഷേ പിരിഞ്ഞ ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ചാറ്റ് ചെയ്യാറുണ്ട്, ഒരുമിച്ച് പുറത്തുപോകാറൊന്നുമില്ലെങ്കിലും. എല്ലാത്തിനുമുപരി കുട്ടികളോട് ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങൾ. പരസ്പര ബഹുമാനവുമുണ്ട്. കുട്ടികൾ ഉൾപ്പെടുമ്പോൾ അവർക്കുവേണ്ടി ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും സൂസൻ പറഞ്ഞു.

പക്ഷേ ഞങ്ങൾ ഒന്നിക്കും എന്ന രീതിയിൽ പ്രചരിച്ച വാർത്തകളിൽ വാസ്തവമൊന്നുമില്ല. ഇനി അത് സാധ്യമേ അല്ല. ഞങ്ങൾ നല്ല മാതാപിതാക്കളായിരിക്കും. അതിനാണ് ഏറ്റവും പ്രാധാന്യമെന്നും സൂസൻ വ്യക്തമാക്കി.

2000ൽ വിവാഹിതരായ സുസൈനും ഹൃത്വിക്കും പതിനാല് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പിരിഞ്ഞത്. ശേഷം മക്കളായ ഹ്രിഹാനും ഹ്രിദാനും സുസൈനോടൊപ്പമാണ് വളരുന്നത്. പക്ഷേ ഹൃത്വിക്കിനും കുട്ടികളോടൊത്ത് സമയം ചെലവഴിക്കാൻ തടസ ങ്ങളൊന്നുമില്ല. കങ്കണയുമായുണ്ടായ പ്രശ്നത്തിൽ താൻ ഹൃത്വിക്കിനൊപ്പമാണെന്ന് സുസൈൻ പറഞ്ഞിരുന്നു. തുടർന്ന് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നുവെന്നും വാർത്ത പ്രചരിച്ചിരുന്നു. ഈ വാർത്തയെയും പുതിയ അഭിമുഖത്തിൽ സുസൈൻ തള്ളിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP