Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'അയാൾ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയിൽ എത്തി മറ്റൊരാൾ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു; അപ്രതീക്ഷിതമായ അനുഭവത്തിൽ ശരിക്കും ഞെട്ടി: വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്കുവച്ച് നടി സ്വര ഭാസ്‌കർ

'അയാൾ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയിൽ എത്തി മറ്റൊരാൾ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു; അപ്രതീക്ഷിതമായ അനുഭവത്തിൽ ശരിക്കും ഞെട്ടി: വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്കുവച്ച് നടി സ്വര ഭാസ്‌കർ

മുംബൈ: സിനിമാ നടിമാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ അതിരുവിടുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. മലയാളത്തിലെ നടിമാർ അടക്കം ഇത്തരത്തിൽ ആൾക്കൂട്ടത്തിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ എല്ലായിടത്തും ഇത്തരം ഞരമ്പുരോഗികൾ ഉണ്ടെന്നതാണ് വാസ്തവം. യാത്രാവേളകളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌ക്കർ പറയുന്നു. തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നടി ഇങ്ങനെ പറഞ്ഞതും.

ഇതിൽ ഒരു സംഭവം നടക്കുമ്പോൽ സൽമാൻ ഖാനും ഉണ്ടായിരുന്നെന്നാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് സ്വര ഭാസ്‌ക്കർ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. സൽമാൻ ഖാന്റെ പ്രേം രത്തൻ ധൻ പായോ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടു യാത്ര ചെയ്യുമ്പോഴാണ് ഒരു സംഭവം.

രാജ്കോട്ട് വിമാനത്താവളത്തിൽ വച്ചു ഒരാൾ തന്നെ കടന്നു പിടിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സൽമാനെ കാണാനായി നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സൽമാനെ കണ്ടപ്പോൾ എല്ലാവരും ഓടി അടുത്തേക്ക് വന്നു. ഇതിനിടയിലാണ് ഒരാൾ തന്നെ കയറി പിടിച്ചതെന്ന് സ്വര പറയുന്നു.

മറ്റൊരു സംഭവം ട്രെയിനിൽ മുംബൈലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു. ഫസ്റ്റ് ക്ലാസ് കംപാർട്ടുമെന്റിലായിരുന്നു ഞാൻ കയറിയത്. ഉച്ചസമയമാണ്, യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നാണ് മദ്യലഹരിയിൽ ഒരാൾ കംപാർട്ട്മെന്റിലേക്കു കയറി വന്ന് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചത്. അപ്രതിക്ഷിതമായ ഈ കാഴ്ച ശരിക്കും ഞെട്ടി. എന്താണു സംഭവിക്കുന്നത് എന്നു വ്യക്തമാകാൻ കുറച്ചു സമയം എടുത്തു.

പെട്ടെന്നു കൈയിൽ ഉണ്ടായിരുന്ന കുട ഉപയോഗിച്ച് അയാളെ അടിച്ചു. ഒപ്പം അയാളുടെ ഷർട്ടിന്റെ കോളറിനു കുത്തിപ്പിടിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയാൽ അയാൾ രക്ഷപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റി അയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.- സ്വര പറയുന്നു.

ഡൽഹി, ചെന്നൈ നഗരങ്ങൽ വച്ചും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്വര പറഞ്ഞു. എല്ലാ തവണയും താൻ പ്രതികരിച്ചിട്ടുണ്ടെന്നും ചിലരെ തല്ലിയിട്ടുണ്ടെന്നും സ്വര തുറന്നുപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP