Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാട്ടുമത്സരത്തിൽ തോറ്റ് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുന്നത് ഷോർട്‌സ് ധരിച്ചുനിന്ന അശ്വിൻ; എന്നെ കണ്ടതും അദ്ദേഹം ഓടിപ്പോയി: ജീവിത പങ്കാളിയെ ആദ്യംകണ്ട അനുഭവം വിവരിച്ച് ശ്വേത; മകളും പാട്ടുകാരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഗായിക

പാട്ടുമത്സരത്തിൽ തോറ്റ് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുന്നത് ഷോർട്‌സ് ധരിച്ചുനിന്ന അശ്വിൻ; എന്നെ കണ്ടതും അദ്ദേഹം ഓടിപ്പോയി: ജീവിത പങ്കാളിയെ ആദ്യംകണ്ട അനുഭവം വിവരിച്ച് ശ്വേത; മകളും പാട്ടുകാരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഗായിക

ക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായികയായി വളർന്നിരിക്കുകയാണ് സുജാതയുടെ മകൾ ശ്വേത മോഹൻ. അമ്മയെ റോൾ മോഡലാക്കി സംഗീതലോകത്തേക്ക് ചുവടുവച്ച് ഇപ്പോൾ പ്രശസ്തിയിലെത്തിയ ഗായിക. സംഗീത കുടുംബത്തിലെ അംഗമായിരുന്നിട്ടും ശ്വേത സംഗീതം തൊഴിലായി സ്വീകരിക്കുന്നതിനോട് കുടുംബത്തിന് താൽപര്യം ഇല്ലായിരുന്നു. എന്നാൽ ശ്വേത അമ്മയുടെ വഴിതന്നെ തിരഞ്ഞെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. തന്റെ ജീവിതപങ്കാളിയായി ശ്വേത തിരഞ്ഞെടുത്തത് അടുത്ത കൂട്ടുകാരിയുടെ സഹോദരനെയാണ്. അതിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും ശ്വേത കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്ടിൽ മനസ്സുതുറക്കുന്നു.

ഭർത്താവ് അശ്വിനെ കണ്ടു മുട്ടിയതിൽ വരെ സംഗീതത്തിന് ഒരു പങ്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയാണ് ആദ്യ സമാഗമത്തിന്റെ കഥ ഗായിക തുറന്നുപറയുന്നത്. അശ്വിൻ തന്റെ സുഹൃത്ത് ആരതിയുടെ സഹോദരനാണ്. അവരുടെ വീട്ടിൽ വച്ചാണ് ആദ്യമായി കാണുന്നത്. ആദ്യമായിട്ടുള്ള കൂടിക്കാഴ്ചയും സംഗീതവുമായി ബന്ധപ്പട്ടാണ്. ഞാനും ആരതിയും കോളേജിൽ ലൈറ്റ് മ്യൂസിക് ക്ലബിൽ അംഗങ്ങളായിരുന്നു. അവിടെ വച്ചാണ് തമ്മിൽ പരിചയപ്പെട്ട് സുഹൃത്തുക്കളായി.. ഒരിക്കൽ കോളേജിലെ ഒരു പാട്ട് മത്സരത്തിൽ താൻ പങ്കെടുത്തിരുന്നു. ഒരുപാട് പ്രാക്ടീസ് ചെയ്തതിനു ശേഷമാണ് താൻ മത്സരിച്ചത്. ഒരുപാട് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരം കഴിഞ്ഞ് ഫലം പ്രഖ്യാപനത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തന്റെ പേരില്ലായിരുന്നു. പിന്നീട് നന്നായി പാടിയ കുട്ടികൾക്കും സമ്മാനം നൽകിയെങ്കിലും അതിലും ഉൾപ്പെട്ടില്ല. ഇത് വല്ലാതെ തളർത്തി. ഗായികയാവുക എന്ന അഗ്രഹം അവസാനിച്ചുവെന്ന് തോന്നി. ഒരുപാട് കരഞ്ഞു. ആരതി സമാധാനിപ്പിച്ചു. കരയേണ്ട, നമുക്ക് എന്റെ വിട്ടിലേക്ക് പോകാം, അവിടെ കുറച്ചു സമയം റിലാക്സ് ചെയ്യാം എന്നായി അവൾ. അങ്ങനെ ഞങ്ങൾ ആരതിയുടെ വീട്ടിലെത്തി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അശ്വിൻ ആയിരുന്നു. ഷോർട്‌സായിരുന്നു അശ്വിൻ അന്ന് ധരിച്ചിരുന്നത്. എന്നെ കണ്ടതും അദ്ദേഹം ഓടിപ്പോയി. തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ദിവസമായിരുന്നു അതെന്നും പറഞ്ഞുകൊണ്ടാണ് അശ്വിനെ ആദ്യം കണ്ട വേളയെപ്പറ്റി ശ്വേത വിവരിക്കുന്നത്.

ആറു മാസങ്ങൾക്ക് മുൻപാണ് ശ്വേത പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ശ്രേഷ്ട എന്നാണ് കുഞ്ഞിന്റെ പേര്. മകളുടെ വരവ് ജീവിതം തന്നെ മാറ്റിമറിച്ചതായും മകൾക്ക് ഇപ്പോൾ പാട്ടിനോട് കമ്പമുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നും ശ്വേത വ്യക്തമാക്കി. ഞാനും അമ്മയും അവൾക്ക് പാടിക്കൊടുക്കാറുണ്ട്. അവൾക്കും സംഗീതത്തിനോട് താൽപര്യമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്വേത പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് സംഗീതത്തിനോട് താൽപര്യമില്ലായിരുന്നുവെന്നും പഠിപ്പിക്കാൻ മാഷ് വരുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് ക്ലാസ് മുടക്കുമായിരുന്നുവെന്നും ശ്വേത വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP